Mumbai
മലാഡിൽ കർക്കടക വാവു ബലി

മുംബൈ : കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ കർക്കടക വാവു ബലി ചടങ്ങുകൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നു. ഓഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 6 മണിക്ക് ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. ഡോക്ടർ പ്രതീഷും ക്ഷേത്രം മേൽശാന്തിയും ബലി കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും. ബലി തർപ്പണത്തിന് എത്തുന്ന ഭക്ത ജനങ്ങൾക്ക് അപ്പപ്പോൾ തന്നെ ബലി തർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വിനേഷ് പി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9920437595 , 9869328768 എന്നീ നമ്പറുകളിൽ വിളിക്കുക.