കെസിഎല്‍ താരലേലം: വിലയേറിയ താരങ്ങളായി സിബിനും കൃഷ്‌ണദേവനും

കെസിഎല്‍ താരലേലം: വിലയേറിയ താരങ്ങളായി സിബിനും കൃഷ്‌ണദേവനും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം സീസണിലേക്കുള്ള കളിക്കാരുടെ ലേലം പൂർത്തിയായി. 11.80 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസ് സ്വന്തമാക്കിയ സിബിൻ ഗിരീഷാണ് ഏറ്റവും വിലകൂടിയ താരം. സി കാറ്റഗറിയിലായിരുന്ന സിബിന്‍റെ അടിസ്ഥാന വില 75,000 രൂപയായിരുന്നു. കഴിഞ്ഞ സീസണിലെയും എൻ.എസ്.കെ. ട്രോഫിയിലെയും മികച്ച പ്രകടന മികവിൽ കാലിക്കറ്റ്, തൃശൂർ, കൊച്ചി ടീമുകളെ മറികടന്നാണ് ആലപ്പി താരത്തെ ടീമിലെത്തിച്ചത്.മറ്റു പ്രമുഖ താരങ്ങളിൽ കൃഷ്‌ണദേവനെ 11.20 ലക്ഷം രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും സച്ചിൻ ബേബിയെ പത്ത് ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസും സ്വന്തമാക്കി. ടൂർണമെന്‍റിലെ വിവിധ ഫ്രാഞ്ചൈസികൾ 18 താരങ്ങളെ നേരത്തെ തന്നെ നിലനിർത്തിയിരുന്നു. ബാക്കിയുണ്ടായിരുന്ന 89 കളിക്കാരെയാണ് ഈ ലേലത്തിലൂടെ വിവിധ ടീമുകൾ തിരഞ്ഞെടുത്തത്. എ കാറ്റഗറിയിൽ സച്ചിൻ ബേബിയും വിഷ്‌ണു വിനോദും നിധീഷ് എം. ഡി.യും ബേസിൽ തമ്പിയും അടക്കമുള്ള താരങ്ങളായിരുന്നു ഏറ്റവും കൂടുതൽ തുക നേടിയത്.കൊല്ലവും തൃശൂരും നാല് താരങ്ങളെ വീതവും കാലിക്കറ്റും ട്രിവാൺഡ്രം റോയൽസും മൂന്ന് താരങ്ങളെ വീതവും കൊച്ചി രണ്ട് പേരെയും ആലപ്പി രണ്ട് പേരെയും വീതം നിലനിർത്തിയിരുന്നു. ബാക്കിയുള്ളവർക്കായാണ് ലേലം നടന്നത്. ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവഴിക്കാൻ കഴിയുമായിരുന്നത്. ഇതിൽ ട്രിവാൺഡ്രവും ആലപ്പിയും കൊച്ചിയും മുഴുവൻ തുകയും ചെലവഴിച്ചു. കൊല്ലം 49.75 ലക്ഷവും കാലിക്കറ്റ് 49.70 ലക്ഷവും തൃശൂർ 49.35 ലക്ഷം വീതവും ചെലവഴിച്ചു. കൊച്ചിയും തൃശൂരും 20 താരങ്ങളെ ടീമിലെത്തിച്ചപ്പോൾ ആലപ്പിയും കാലിക്കറ്റും ട്രിവാൺഡ്രവും 16 പേരെ വീതവും കൊല്ലം 19 പേരെയും ലേലത്തിലൂടെ സ്വന്തമാക്കി.



താരലേലം നടക്കുമ്പോൾ :

വിഘ്‌നേഷ് പുത്തൂർ (1.50 ലക്ഷം - കാലിക്കറ്റ്)

ഏദൻ ആപ്പിൾ ടോം കൊച്ചിയില്‍

മുഹമ്മദ് ഈനാൻ (3 ലക്ഷം - തൃശ്ശൂർ ടൈറ്റൻസ്)

മാധവ് കൃഷ്‌ണ (2.90 ലക്ഷം - തൃശ്ശൂർ ടൈറ്റൻസ്)

ഷാരോൺ എസ് എസ് (1.50 ലക്ഷം - തൃശ്ശൂർ ടൈറ്റൻസ്)

ഏദൻ ആപ്പിൾ ടോം (3.40 ലക്ഷം - കൊച്ചി ബ്ലൂ ടൈഗേഴ്‌സ്): ആദ്യ റൗണ്ടിൽ അൺസോൾഡ് ആയ ഏദനെ കൊച്ചി മികച്ച തുകയ്ക്ക് സ്വന്തമാക്കി.

മനു കൃഷ്‌ണന്‍ (2.60 ലക്ഷം - കൊച്ചി ബ്ലൂ ടൈഗേഴ്‌സ്)

അക്ഷയ് ചന്ദ്രൻ (1.50 ലക്ഷം - കൊച്ചി ബ്ലൂ ടൈഗേഴ്‌സ്)

അശ്വിൻ ആനന്ദ് (1.50 ലക്ഷം - കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്)

മുഹമ്മദ് കൈഫ് (1.50 ലക്ഷം - കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്)

അർജുൻ വേണുഗോപാൽ (1.50 ലക്ഷം - ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്)

സിബിൻ ഗിരീഷിനും കൃഷ്‌ണദേവനും 11 ലക്ഷത്തിന് മുകളിൽ തുക

സിബിൻ ഗിരീഷ് (11.80 ലക്ഷം - ആലപ്പി റിപ്പിൾസ്): ലേലത്തിൽ വൻ തുക സ്വന്തമാക്കി സിബിൻ ഗിരീഷ്

കൃഷ്‌ണ ദേവൻ (11.20 ലക്ഷം - കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്): 11 ലക്ഷത്തിലധികം രൂപയുടെ വൻ ലേലവിളിയിലാണ് കൃഷ്‌ണ ദേവനെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കിയത്.

കെ.എം. ആസിഫിനെ സ്വന്തമാക്കി കൊച്ചി, ബാസിതിന് വൻ തുക

അബ്ദുൾ ബാസിത് (8 ലക്ഷം - കാലിക്കറ്റ്): ട്രിവാൻഡ്രം റോയൽസിലുണ്ടായിരുന്ന ഓൾ റൗണ്ടറെ വൻ തുകയ്ക്ക് കാലിക്കറ്റ് സ്വന്തമാക്കി.

കെ.എം. ആസിഫ് (4.80 ലക്ഷം - കൊച്ചി): ഐപിഎൽ താരത്തെ ട്രിവാൻഡ്രം വിളിച്ചെങ്കിലും 'റൈറ്റ് ടു മാച്ച്' (RTM) വഴി കൊച്ചി തിരിച്ചെടുത്തു.

അഭിജിത്ത് പ്രവീൺ (6 ലക്ഷം - ആലപ്പി )

അക്ഷയ് മനോഹർ (4.80 ലക്ഷം - ട്രിവാൻഡ്രം)

സിജോ മോൻ ജോസഫ് (4.40 ലക്ഷം - ട്രിവാൻഡ്രം)

എം എസ് അഖിൽ (3.80 ലക്ഷം - തൃശ്ശൂർ)

അഭിഷേക് പി നായർ (3 ലക്ഷം - ട്രിവാൻഡ്രം)

ഹരികൃഷ്ണൻ (3 ലക്ഷം - കാലിക്കറ്റ്)

ജെറിൻ പി എസ് (2.30 ലക്ഷം - കൊച്ചി)

സച്ചിൻ സുരേഷ് (1.90 ലക്ഷം - കൊച്ചി )

അൽഫി ഫ്രാൻസിസ് ജോൺ (1.50 ലക്ഷം - കൊച്ചി)

ആദ്യ റൗണ്ടിൽ ഏദൻ ആപ്പിൾ ടോം, ഐപിഎല്‍ താരമായിരുന്ന വിഗ്നേഷ് പുത്തൂർ എന്നിവരെ വാങ്ങാൻ ആരും മുന്നോട്ട് വന്നിരുന്നില്ല .

പ്രധാന ലേല അപ്ഡേറ്റുകൾ ഒറ്റനോട്ടത്തിൽ

സച്ചിൻ ബേബി (10 ലക്ഷം - ആലപ്പി റിപ്പിൾസ്): കഴിഞ്ഞ രണ്ട് സീസണുകളിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്‍റെ നായകനായിരുന്ന സൂപ്പർ താരത്തെ ഇത്തവണ വൻ തുകയ്ക്ക് ആലപ്പി റിപ്പിൾസ് സ്വന്തമാക്കി.വിഷ്‌ണു വിനോദ് (7.80 ലക്ഷം - ട്രിവാൻഡ്രം റോയൽസ്): മുൻ സീസണുകളിലെ തകർപ്പൻ പ്രകടനത്തിന്‍റെ മികവിൽ വിഷ്‌ണുവിനെ റോയൽസ് വൻ തുകയ്ക്ക് നിലനിർത്തി.

എം ഡി നിതീഷ് (6.60 ലക്ഷം - ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്): ബൗളിങ് നിരയ്ക്ക് കൂടുതൽ കരുത്തുപകരാൻ നിതീഷിനെ കൊല്ലം പാളയത്തിലെത്തിച്ചു.ബേസിൽ തമ്പി (5.40 ലക്ഷം - കൊച്ചി ബ്ലൂ ടൈഗേഴ്‌സ്): പ്രമുഖ പേസ് ബൗളർ ബേസിൽ തമ്പി ഇത്തവണ കൊച്ചിക്ക് വേണ്ടിയാണ് പന്തെറിയുക.ബിജു നാരായണൻ (4.80 ലക്ഷം - തൃശ്ശൂർ ടൈറ്റൻസ്): തങ്ങളുടെ സ്‌പിന്‍ കരുത്ത് വർധിപ്പിക്കാൻ തൃശ്ശൂർ ബിജു നാരായണനെ ടീമിലെടുത്തു.വിനോദ് കുമാർ (4 ലക്ഷം - ട്രിവാൻഡ്രം റോയൽസ്): നാല് ലക്ഷം രൂപയുടെ ലേലവിളിയിലാണ് വിനോദ് കുമാർ റോയൽസിലേക്ക് എത്തിയത്.