കേരള ഹൗസ് - കനയ്യ കുമാർ തർക്കം ; അന്വേഷണത്തിന് കേരള മുഖ്യമന്ത്രിയുടെ ഉത്തരവ്

കേരള ഹൗസ് - കനയ്യ കുമാർ തർക്കം ; അന്വേഷണത്തിന് കേരള മുഖ്യമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കനയ്യ കുമാറും ഡൽഹിയിലെ കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എൻ.എസ്.കെ. ഉമേഷിനെയാണ്ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്നലെയാണ് കേരള ഹൗസിൽ നാടകീയ സംഭവവികാസങ്ങൾ അരങ്ങേറിയത്. മുൻകൂട്ടി ബുക്ക് ചെയ്ത മുറി അനുവദിച്ചില്ലെന്ന ആരോപണമാണ് തർക്കത്തിന് വഴിവെച്ചത്. മുറി ലഭിക്കാത്തതിനെ തുടർന്ന് കനയ്യ കുമാറും കേരള ഹൗസ് അധികൃതരും തമ്മിൽ വാക്കുതർക്കമുണ്ടായി.

കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാർ ഐഎഎസ് അപമര്യാദയായി പെരുമാറിയെന്ന് കനയ്യ കുമാർ ആരോപിച്ചു. ഗവർണറുടെ സന്ദർശനം ചൂണ്ടിക്കാട്ടി തന്നെ മുറിയിൽ നിന്ന് പുറത്താക്കാനും അധിക്ഷേപിക്കാനും ശ്രമിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് കനയ്യ കുമാർ കേരള ഹൗസിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുക.