ബെംഗളൂരുവിൽ 55.88 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി മഹാരാഷ്‌ട്ര പൊലീസ്;

ബെംഗളൂരുവിൽ 55.88 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി മഹാരാഷ്‌ട്ര പൊലീസ്;

ബെംഗളൂരു:  55.88 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി മഹാരാഷ്‌ട്ര പൊലീസ്. മഹാരാഷ്ട്രയിലെ കൊങ്കൺ ഡിവിഷനിലെ എടിഎൻഎഫ് (ആൻ്റി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ്) സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. ബെംഗളൂരു നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നായാണ് എടിഎൻഎഫ് സംഘം 55.88 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തത്.മഹാരാഷ്ട്രയിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഇതിനോടകം നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. പ്രതികൾ ആർജെ ഇവൻ്റ് എന്ന പേരിൽ മയക്കുമരുന്ന് നിർമാണ യൂണിറ്റുകൾ നടത്തിയിരുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി. മയക്കുമരുന്ന് ഉൽ‌പാദനത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങളും രാസവസ്‌തുക്കളും കണ്ടുകെട്ടി. മൂന്ന് ഡ്രഗ് ഫാക്‌ടറികളും അടച്ച് പൂട്ടി.

അടുത്തിടെ നടന്ന ഒരു കേസിൽ മുംബൈയിൽ നിന്ന് ഒന്നര കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. ആ കേസിൽ അറസ്റ്റിലായ അബ്‌ദുള്ള ഖാദർ ഷെയ്ഖിനെ ചോദ്യം ചെയ്‌യതതിലൂടെയാണ് അന്വേഷണ സംഘം അതിർത്തി കടന്ന് . കർണാടകയിലെത്തിയയത് . പൊലീസ് സംഘം പ്രശാന്ത് യല്ലപ്പ പാട്ടീൽ എന്നയാളുടെ അറസ്റ്റാണ് ആദ്യം രേഖപ്പെടുത്തിയത്. തുടർന്ന് ബെംഗളൂരുവിൽ പ്രവർത്തിച്ച് വന്നിരുന്ന മാഫിയ സംഘത്തിലേക്കെത്തുകയായിരുന്നു.

പ്രശാന്ത് പാട്ടീലിനെ ചോദ്യം ചെയ്‌തതോടെയാണ് ബെഗളൂരുവിൽ പ്രവർത്തിക്കുന്ന മാഫിയയെ കുറിച്ച് വിവരങ്ങൾ ലഭിച്ചതെന്ന് മഹാരാഷ്‌ട്ര പൊലീസ് വ്യക്തമാക്കി. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ ഹൊരമാവ്, യാരപ്പനഹള്ളി, കണ്ണൂരു എന്നിവിടങ്ങളിൽ റെയ്‌ഡ് നടത്തുകയും ചെയ്‌തു.അന്വേഷണത്തിൽ 4.1 കിലോഗ്രാം ഖര എംഡിഎംഎയും 17 കിലോഗ്രാം ദ്രാവക എംഡിഎംഎയും ഉൾപ്പെടെ ആകെ 55.88 കോടി രൂപ വിലമതിക്കുന്ന 21.4 കിലോഗ്രാം മയക്കുമരുന്ന് പൊലീസ് കണ്ടെടുത്തു. കേസിൽ രാജസ്ഥാനിൽ നിന്നുള്ള സൂരജ് രമേശ് യാദവ്, മൽഖൻ രാംലാൽ ബിഷ്‌ണോയ് എന്നിവരുൾപ്പെടെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാന പ്രതികളായ രണ്ട് പേരെക്കൂടി കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായി മഹാരാഷ്‌ട്ര പൊലീസ് അറിയിച്ചു.അനധികൃത ഫാക്‌ടറികളിൽ ഉൽ‌പാദിപ്പിക്കുന്ന മെഫെഡ്രോൺ എന്ന രാസവസ്‌തു ഒന്നിലധികം സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്‌തതായും അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് വാങ്ങാൻ ഉപയോഗിച്ചതായും പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

മയക്കുമരുന്ന് കടത്തിയതിന് വിദേശ വനിത അറസ്റ്റിൽ

പുതുവത്സരം അടുക്കുമ്പോൾ മയക്കുമരുന്ന് കടത്തുകാരെ കണ്ടെത്താനുള്ള വ്യാപക തെരച്ചിലാണ് നഗരങ്ങളിൽ. അന്വേഷണത്തിൻ്റെ ഭാഗമായി ബെംഗളൂരു പൊലീസ്, അടുത്തിടെ അനധികൃതമായി മയക്കുമരുന്ന് കടത്തിയ ഒരു വിദേശ വനിതയെ അറസ്റ്റ് ചെയ്‌തിരുന്നു. മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് ഒരു ബ്രെഡ് പാക്കറ്റിലാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ഇതിനിടെ സിസിബി പൊലീസ് യുവതിയിൽ നിന്ന് 1.20 കോടി രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുക്കുകയായിരിന്നു.

നൈജീരിയയിൽ നിന്നുള്ള വിദേശ പൗരയായ ഒലാജിഡെ എസ്‌തറാണ് കേസിൽ അറസ്റ്റിലായത്. 1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്‌നും കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും ഇവരിൽ നിന്ന് പിടിച്ചെടുത്തു. പ്രതിക്കെതിരെ എൻഡിപിഎസ് ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

https://www.worldm.news/mumbai/nine-arrested-by-mumbai--13263