മലപ്പുറത്ത് വൻ രാസലഹരി വേട്ട: 780 ഗ്രാംഎംഡിഎംഎ യുമായി യുവാവ് പിടിയിൽ

മലപ്പുറത്ത് വൻ രാസലഹരി വേട്ട: 780 ഗ്രാംഎംഡിഎംഎ യുമായി യുവാവ് പിടിയിൽ

മലപ്പുറം : കൊണ്ടോട്ടിയിൽ ‘ഓപ്പറേഷൻ തൂഫാൻ’-ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. അരൂർ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിവന്ന കൊണ്ടോട്ടി അരൂർ സ്വദേശി തട്ടാരം ചോല വീട്ടിൽ രതീഷിനെ (38) പോലീസ് പിടികൂടി . ഇയാളിൽ നിന്ന് ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന 780 ഗ്രാം എംഡിഎംഎ  ആണ് പിടിച്ചെടുത്തത്. പ്രതി ലഹരി കടത്തിനായി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, ഇൻസ്പെക്ടർ അനുദാസ് കെ, സബ് ഇൻസ്പെക്ടർ സെയ്ഫുള്ള പി.ടി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും DANSAF ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ലഹരി സംഘത്തിലെ പ്രധാനിയാണ് രതീഷ് എന്ന് പോലീസ് അറിയിച്ചു. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെയും ഡാൻസാഫ് ടീമിലെയും ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് തുടർനടപടികൾ സ്വീകരിച്ചുവരുന്നത്.