'ഇതിഹാസതാരങ്ങൾ ഒറ്റ ഫ്രെയിമിൽ' : മുംബൈയിൽ മെസ്സിക്ക് ഉജ്ജ്വല സ്വീകരണം

മുംബൈ: ഗോട്ട് ഇന്ത്യ ടൂറിന്‍റെ ഭാഗമായി സൂപ്പര്‍താരം ലയണല്‍ മെസ്സി മുംബൈയിലെത്തി. വാംങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഛേത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ പങ്കെടുത്തു. സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും മെസ്സിക്കൊപ്പമുണ്ടായിരുന്നു.പതിനായിരക്കണക്കിന് ഫുട്‌ബോൾ ആരാധകരാണ് മെസ്സിയെ ഒരുനോക്ക് കാണാനായി വാംങ്കഡെയിലെത്തിയത്. താരത്തെ കണ്ടയുടന്‍ 'മെസ്സി, മെസ്സി' എന്ന ആർപ്പുവിളികൾ സ്റ്റേഡിയത്തില്‍ മുഴങ്ങി. പ്രദർശന മത്സരം കളിച്ച താരങ്ങളെ മെസ്സി അഭിവാദ്യം ചെയ്‌തു. പിന്നീട് ഫുട്ബോൾ ടീമുകൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുണ്ടായി. ഗ്രൗണ്ടിന്‍റെ വിവിധ ഭാഗങ്ങളിലെത്തിയ താരങ്ങള്‍, ഗാലറിയിലെ ആരാധകർക്ക് പന്തുകൾ അടിച്ചുനൽകി. തുടർന്ന് വനിതാ ഫുട്ബോൾ താരങ്ങൾക്കൊപ്പം കുറച്ചു സമയം പന്തുകൾ പാസ് ചെയ്‌തു.കൂടിക്കാഴ്‌ചയ്‌ക്കിടെ സച്ചിൻ ടെണ്ടുൽക്കർ തന്‍റെ പത്താം നമ്പർ ഇന്ത്യ ജേഴ്‌സി, ഓട്ടോഗ്രാഫ് പതിച്ച് ലയണൽ മെസ്സിക്ക് സമ്മാനിച്ചു. പകരമായി, മെസ്സി 2026 ലോകകപ്പ് ഔദ്യോഗിക പന്ത് ഇന്ത്യന്‍ ഇതിഹാസത്തിനു സമ്മാനിച്ചു. സുനില്‍ ഛേത്രിക്കും ഫഡ്‌നാവിസിനും മെസ്സി ലോകകപ്പ് ജേഴ്‌സിയും സമ്മാനിച്ചു.

സ്വപ്‌നങ്ങളുടെ നഗരത്തിന് മുംബൈയിലെ കാണികളുടെ അത്ഭുതകരമായ പിന്തുണയ്ക്ക് സച്ചിൻ നന്ദി പറഞ്ഞു. ലയണൽ മെസ്സി, ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരെയും അദ്ദേഹം പ്രശംസിച്ചു. വാംങ്കഡെ സ്റ്റേഡിയത്തിൽ കാലു കുത്തിയതിന് നന്ദി പറഞ്ഞു. അതോടൊപ്പം, ഇന്ത്യൻ ഫുട്ബോൾ ഭാവിയിൽ ഉയരട്ടെയെന്നും സച്ചിന്‍ ആശംസിക്കുകയും ചെയ്‌തു.കൂടിക്കാഴ്‌ചയ്‌ക്കിടെ സച്ചിൻ ടെണ്ടുൽക്കർ തന്‍റെ പത്താം നമ്പർ ഇന്ത്യ ജേഴ്‌സി, ഓട്ടോഗ്രാഫ് പതിച്ച് ലയണൽ മെസ്സിക്ക് സമ്മാനിച്ചു. പകരമായി, മെസ്സി 2026 ലോകകപ്പ് ഔദ്യോഗിക പന്ത് ഇന്ത്യന്‍ ഇതിഹാസത്തിനു സമ്മാനിച്ചു. സുനില്‍ ഛേത്രിക്കും ഫഡ്‌നാവിസിനും മെസ്സി ലോകകപ്പ് ജേഴ്‌സിയും സമ്മാനിച്ചു.

ഇന്നലെ കൊല്‍ക്കത്തയും ഹൈദരാബാദുമായിരുന്നു താരം സന്ദര്‍ശിച്ചിരുന്നത്. സാള്‍ട്ട് ലേക്ക് ഗ്രൗണ്ടില്‍ മെസ്സി വളരെ കുറഞ്ഞ സമയം മാത്രമാണ് ചെലവഴിച്ചത്. അതിനിടെ താരങ്ങളെ നന്നായി കാണാനാകാത്തത് ആരാധകരെ പ്രകോപിതരാക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ മുഖ്യ സംഘാടകനും പ്രൊമോട്ടറുമായ സത്രാദു ദത്തയെ പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഹൈദരാബാദിൽ മെസ്സി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം പന്തുതട്ടി. തുടർന്ന് രാഹുൽ ഗാന്ധിയും എത്തിച്ചേർന്നു. രേവന്ത് റെഡ്ഡിക്കും രാഹുൽ ഗാന്ധിക്കും മെസ്സി അർജന്‍റീനയുടെ പത്താം നമ്പർ ജേഴ്‌സി സമ്മാനിച്ചു.