24 മണിക്കൂറിനകം തിരിച്ചടിച്ച്‌ ഇറാൻ : യു എസ് എണ്ണ കപ്പലിന് നേരെ മിസൈൽ ആക്രമണം

 24 മണിക്കൂറിനകം തിരിച്ചടിച്ച്‌ ഇറാൻ : യു എസ് എണ്ണ കപ്പലിന് നേരെ മിസൈൽ ആക്രമണം

ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേന ഇന്ത്യൻ മഹാസമുദ്രത്തിൽ തകർക്കപ്പെട്ടതിന് പിന്നാലെ അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകി ഇറാൻ. വടക്കൻ പേർഷ്യൻ ഗൾഫിൽ യുഎസ് എണ്ണ ടാങ്കറിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). ആക്രമണത്തിൽ തകർന്ന കപ്പലിന് തീപിടിച്ചതായാണ് റിപ്പോർട്ടുകൾ.ഇന്ന് രാവിലെയാണ് ക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ഏറ്റവും പുതിയ നീക്കമാണിത്. യുദ്ധസമയത്ത് ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം തങ്ങളുടെ പൂർണ നിയന്ത്രണത്തിലായിരിക്കുമെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ വഴി പുറത്തുവിട്ട പ്രസ്താവനയിൽ ഐആർജിസി ആവർത്തിച്ചു. അമേരിക്ക, ഇസ്രയേൽ, മറ്റ് യൂറോപ്യൻ സഖ്യകക്ഷികൾ എന്നിവയുടെ സൈനിക-വാണിജ്യ കപ്പലുകളെ കടന്നുപോകാൻ അനുവദിക്കില്ലെന്നും നിരീക്ഷിച്ചാൽ ആക്രമിക്കുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്