ആറാമത് ദേശീയ മിക്സ്‌ ബോക്സിങ്ന് ഇന്ന് മഹാരാഷ്ട്ര യിലെ റോഹയിൽ സമാപനം

ആറാമത് ദേശീയ മിക്സ്‌ ബോക്സിങ്ന് ഇന്ന്   മഹാരാഷ്ട്ര യിലെ റോഹയിൽ സമാപനം

മുംബൈ: മഹാരാഷ്ട്ര യിലെ റോഹയിൽ നടക്കുന്ന ആറാമത് ദേശീയ മിക്സ്‌ ബോക്സിങ്ങിൽ ആദ്യദിനം മത്സരം അവസാനിക്കുമ്പോൾ കിഡ്സ്‌ സബ്,ജൂനിയർ, വിഭാഗങ്ങളിൽ കേരളത്തിന്‌ 18 ഗോൾഡ് മെഡൽ തിളക്കം മാനേജർ സുബ്രഹ്മണ്യൻ കോച്ച് ലക്ഷ്മണൻ ക്യാപ്റ്റൻ ഫുഹാദ് എന്നിവരുടെ നേതൃത്വത്തിലുള്ള 110 അംഗ കേരളാ ടീമാണ് ഓവർ ഓൾ കിരീടത്തിന് തൊട്ടരികിലെത്തിനിൽക്കുന്നത്.ഇന്ന്  നടന്നുകൊണ്ടിരിക്കുന്ന സീനിയർ മത്സരങ്ങളിൽ കേരളത്തിന്‌ വലിയ പ്രതീക്ഷകളുണ്ട് .

റായ്‌ഗഡ് -റോഹ എംഐഡിസി സ്പോർട്സ് കോംപ്ലക്സിലാണ് മത്സരങ്ങൾ നടക്കുന്നത്.മത്സരങ്ങൾ ഇന്നവസാനിക്കും .കേരളാ ടീമിന് ഷൊർണ്ണൂർ റയിൽവേ സ്റ്റേഷനിൽ പാലക്കാട്‌ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ്‌ പി രാജേഷ് യാത്ര യായപ്പ് നൽകിയിരുന്നു എറണാകുളം, ത്രിശൂർ, പാലക്കാട്‌, കോഴിക്കോട്, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ നിന്നുള്ള താരങ്ങൾക്ക് അജിത്‌ പി രാജു, മുഹമ്മദ്‌ ജിബാസ്, യൂസഫ്, സുബ്രഹ്മണ്യൻ, ശശീ ധരൻ,ഷൈജേഷ്,നജിൽ, ഹാറൂൻ,സുഹൈൽ, എന്നിവരാണ് പരിശീലനം നൽകിയത്