മുംബൈ-വാങ്കഡെയിൽ ഇന്ന് തീപാറും; വമ്പന്മാരെ വീഴ്ത്തിയ സിംബാബ്‌വെ വെസ്റ്റ് ഇൻഡീസിനെ നേരിടുന്നു

 മുംബൈ-വാങ്കഡെയിൽ ഇന്ന്  തീപാറും; വമ്പന്മാരെ വീഴ്ത്തിയ സിംബാബ്‌വെ വെസ്റ്റ് ഇൻഡീസിനെ നേരിടുന്നു

മുംബൈ: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് ഇന്ന് സിംബാബ്‌വെയെ നേരിടും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വൈകുന്നേരം 7 മണിക്കാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് സി ചാമ്പ്യന്മാരായാണ് ഷായ് ഹോപ്പിന്‍റെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇൻഡീസ് സൂപ്പർ എട്ടിലെത്തിയത്. മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഇറ്റലി, സ്കോട്ട്‌ലൻഡ്, നേപ്പാൾ എന്നിവരെ തകർത്താണ് വിൻഡീസിന്‍റെ വരവ്. ടൂർണമെന്‍റിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് വിൻഡീസിന്‍റേത്. ഗ്രൂപ്പ് ഘട്ടത്തിൽ മാത്രം 38 വിക്കറ്റുകൾ വീഴ്ത്തിയ അവർ, നാലിൽ മൂന്ന് മത്സരങ്ങളിലും എതിരാളികളെ ഓൾഔട്ട് ചെയ്തിരുന്നു.

2024 ലോകകപ്പിന് യോഗ്യത നേടാനാവാതിരുന്ന സിംബാബ്‌വെ, ഇത്തവണ കരുത്തരായ ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ച് ഗ്രൂപ്പ് ബിയിൽ ഒന്നാമന്മാരായാണ് സൂപ്പർ എട്ടിലെത്തിയത്. സിംബാബ്‌വെയുടെ ഈ കുതിപ്പാണ് മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ടൂർണമെന്‍റില്‍ നിന്ന് നേരത്തെ പുറത്താകാൻ കാരണമായത്.പരിക്കേറ്റ സൂപ്പർ താരം ബ്രണ്ടൻ ടെയ്‌ലറുടെ അഭാവം ടീമിനെ തളർത്തിയിട്ടില്ല. പകരം വന്ന യുവതാരം ബ്രയാൻ ബെന്നറ്റ് മികച്ച ഫോമിലാണ്. ഓസ്‌ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കുമെതിരെ തുടർച്ചയായി അർധസെഞ്ചുറികൾ നേടിയ ബെന്നറ്റ്, കഴിഞ്ഞ ലോകകപ്പിന് ശേഷം ഈ ഫോർമാറ്റിൽ ഏകദേശം 1000 റൺസ് തികച്ചു കഴിഞ്ഞു.

നായകൻ സിക്കന്ദർ റാസയുടെ ബാറ്റിംഗും നേതൃപാടവവുമാണ് സിംബാബ്‌വെയുടെ കരുത്ത്. റിച്ചാർഡ് നഗാരവയുടെ അഭാവത്തിൽ ബ്ലെസിംഗ് മുസറബാനി ബൗളിംഗ് നിരയെ മികച്ച രീതിയിൽ നയിക്കുന്നു. ബ്രാഡ് ഇവാൻസ് മുസറബാനിക്ക് മികച്ച പിന്തുണ നൽകുന്നുണ്ട്. സൂപ്പർ എട്ടിലും തങ്ങളുടെ വിജയക്കുതിപ്പ് തുടരാമെന്ന പ്രതീക്ഷയിലാണ് സിംബാബ്‌വെ. അതേസമയം, റയാൻ ബേൾ, തഡിവനാഷെ മരുമാനി എന്നിവർ കൂടി ഫോമിലേക്കുയർന്നാൽ വെസ്റ്റ് ഇൻഡീസിന് കനത്ത വെല്ലുവിളി ഉയർത്താൻ സിംബാബ്‌വെയ്ക്ക് സാധിക്കും.

ഇരു ടീമുകളും ഇതുവരെ നാല് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. വെസ്റ്റ് ഇൻഡീസ് മൂന്ന് മത്സരങ്ങളിൽ വിജയിച്ചപ്പോള്‍ സിംബാബ്‌വെ ഒരു മത്സരത്തിൽ മാത്രമേ ജയം നേടിയിട്ടുള്ളു.

സിംബാബ്‌വെ:  ബ്രയാൻ ബെന്നറ്റ്, തദിവാനഷെ മരുമണി, റയാൻ ബർൾ, സിക്കന്ദർ റാസ (c), ഡിയോൺ മിയേഴ്‌സ്, ടോണി മുൻയോംഗ, തഷിംഗ മുസെക്കിവ, വെല്ലിംഗ്ടൺ മസകാഡ്‌സ, ബ്രാഡ് ഇവാൻസ്, ഗ്രെയിം ക്രീമർ, ബ്ലെസിംഗ് മുസരബാനി, റിച്ചാർഡ് മഡ്‌റാൻഗരവ, ടിനോ ​​മഡ്‌റൻഗരവ, ടിനോ ​​മഡ്‌റൻഗരവ, ബെൻഹോ മഡ്‌റൻഗരവ.

വെസ്റ്റ് ഇൻഡീസ്: ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ് (ഡബ്ല്യുകെ), ഷിംറോൺ ഹെറ്റ്മെയർ, റോസ്റ്റൺ ചേസ്, ഷെർഫെയ്ൻ റൂഥർഫോർഡ്, റോവ്മാൻ പവൽ, ജേസൺ ഹോൾഡർ, മാത്യു ഫോർഡ്, അകേൽ ഹൊസൈൻ, ഗുഡകേഷ് മോട്ടി, ഷാമർ ജോസഫ്, റൊമാരിയോ ഷെപ്പേർഡ്, ജെയ്ഡൻ സീൽസ്, ക്വെൻ്റിൻ ചാൾസൺ, ജോണിൻ ചാൾസൺ.