NEET ക്രമക്കേട്: കേരളത്തിൽ SFI പ്രതിഷേധം ; ലോക്ഭവൻ മാർച്ചിൽ വൻ സംഘർഷം

NEET ക്രമക്കേട്: കേരളത്തിൽ  SFI പ്രതിഷേധം ; ലോക്ഭവൻ മാർച്ചിൽ വൻ സംഘർഷം

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്.എഫ്.ഐ. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചുകളിൽ വിവിധയിടങ്ങളിൽ പോലീസുമായി വൻ സംഘർഷമുണ്ടായി. തിരുവനന്തപുരത്ത് നടന്ന ലോക് ഭവൻ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കൊച്ചി, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലും പ്രതിഷേധം സംഘർഷഭരിതമായി. പത്തനംതിട്ടയിൽ റോഡ് ഉപരോധിച്ച വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി. പോലീസ് ജലപീരങ്കി ഉപയോഗിച്ചിട്ടും പലയിടങ്ങളിലും പിരിഞ്ഞുപോകാൻ തയ്യാറാകാതെ വിദ്യാർത്ഥികൾ തെരുവിൽ നിലയുറപ്പിച്ചു.കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിലും കടുത്ത സംഘർഷമാണ് അരങ്ങേറിയത്. പോലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരെ ജലപീരങ്കി പ്രയോഗിച്ചാണ് പോലീസ് നീക്കിയത്. പരീക്ഷാ അട്ടിമറിക്കെതിരെ സംസ്ഥാനത്തുടനീളം വൻ വിദ്യാർത്ഥി പങ്കാളിത്തമാണ് മാർച്ചുകളിൽ ദൃശ്യമായത്.നീറ്റ് ക്രമക്കേട്: സംസ്ഥാനത്തുടനീളം SFI പ്രതിഷേധം ഇരമ്പി; ലോക്ഭവൻ മാർച്ചിൽ വൻ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു