എസ്എൻഡിപി മലഡ്-ഗോരഗാവ് ശാഖായോഗത്തിന് പുതിയഭാരവാഹികൾ

എസ്എൻഡിപി  മലഡ്-ഗോരഗാവ് ശാഖായോഗത്തിന് പുതിയഭാരവാഹികൾ

മുംബൈ : ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മലഡ്-ഗോരഗാവ് ശാഖായോഗത്തിൻ്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശാഖാ പ്രസിഡൻ്റ് സി .എസ്.ദാസൻ അധ്യക്ഷ്യം വഹിച്ച സമ്മേളനത്തിൽ വരവ് ചിലവ് കണക്കുകൾ അവതരണം, പ്രവർത്തന റിപ്പോർട്ട്, ബഡ്ജറ്റ്,മുൻ വാർഷിക പൊതുയോഗ മിനിറ്റ്സ് അവതരണം എന്നിവ മുഖ്യ അജണ്ടയായിരുന്നു.

 2026-2028 കാലയളവിലേയ്ക്കുള്ള  ശാഖയുടെ പുതിയ ഭരണ സമിതിയിൽ വി.എൻ സുബ്രമണ്യൻ (പ്രസിഡൻ്റ്), വിനോദ് യു (വൈസ് പ്രസിഡൻ്റ്), ഷീൽ കുമാർ ബി കൈതയിൽ (സെകട്ടറി), എന്നിവരേയും മണികണ്ഠൻ കെ.ഐ(യുണിയൻ കമ്മിറ്റി അംഗം), സുബിഷ് സുബ്രഹ്മണ്യൻ, പ്രജേഷ് പ്രകാശൻ, പി.കെ. പ്രദീപ് കുമാർ, എൻ. ആർ കുഞ്ഞ് മോൻ, നിഖിലേഷ് , ഗണേഷ്, ജയൻ അച്ചുതൻ,കെ. മുരളി എന്നിവർ കമ്മിറ്റി അംഗങ്ങളായും സി.എ. ഗോപി, ഷിബു കരുണാകരൻ, രാധാക്യഷ്ണൻ കെ എന്നിവർ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു .യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ യുണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.