ബി.കെ. എസിൽ (മാട്ടുംഗ) ആയുർവേദ പഞ്ചകർമ്മ തെറാപ്പി സെൻ്റർ പ്രവർത്തനമാരംഭിച്ചു

മുംബൈ: ബോംബെ കേരളീയ സമാജത്തിൻ്റെ( മാട്ടുംഗ)ആസ്ഥാനമായ 'കേരള ഭവന'ത്തിൽ  അത്യന്താധുനിക രീതിയിൽ നവീകരിച്ച ആയുർവേദ പഞ്ചകർമ്മ തെറാപ്പി സെൻ്ററിൻ്റെ ഉദ്ഘാടനവും അന്താരാഷ്ട്ര യോഗാ ദിനാചരണവും നടന്നു.  നവതി മെമ്മോറിയൽ ഹാളിൽ നടന്ന യോഗാദിനാചരണത്തിൽ സമാജം യോഗ വിദ്യാർത്ഥികളുടെ യോഗാ പ്രദർശനവും യോഗാ പരിശീലനത്തിൻ്റെ ആവശ്യകതയെ സംബന്ധിച്ച് പ്രഭാഷണവും നടന്നു. സമാജം യോഗാ പരിശീലക ഡോ: വർഷ മണിയാർ നേതൃത്വം നൽകി. പ്രശ്‌സ്ത യോഗാ പ്രഭാഷകയും മെഡിറ്റേഷൻ വിദഗ്ദ്ധയുമായ ഡോ: പൂർവി കേതൻ ഷാ പ്രഭാഷണം നടത്തി.ചടങ്ങിൽ സമാജം ഭാരവാഹികളും ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു. 


 നവീകരിച്ച ആയുർവേദ തെറാപ്പി സെൻ്ററിൻ്റെ ഉദ്ഘാടനം ഡോ: വിനായക് വിത്തൽ തായഡെ( ധന്വന്തരി ആയുർവേദ ഉപചാർ കേന്ദ്ര, ബാന്ദ്ര) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മുൻ കാല ഭാരവാഹികളും നിലവിലെ ഭാരവാഹികളും ഭരണസമിതി അംഗങ്ങളും സ്റ്റാഫും ചേർന്ന് തിരികൾ തെളിയിച്ചു.സമാജം പ്രസിഡണ്ട് ഡോ: എസ്. രാജശേഖരൻ നായർ അദ്ധ്യക്ഷം വഹിച്ചു. സമാജം സെക്രട്ടറി എ. ആർ. ദേവദാസ് സ്വാഗതവും ട്രഷറർ എം.വി. രവി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ. ദേവദാസ് ,സമാജം ആയുർവേദ ഇൻ ചാർജ് വിനോദ് കുമാർ നായർ, സമാജം സീനിയർ ഫിസിഷ്യൻ ഡോ : റാണി അയ്യർ എന്നിവർ സംസാരിച്ചു. ജ്യോതിർമയി, മധുനമ്പ്യാർ, രൂബെൻ സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സമാജത്തിൻ്റെ മുൻകാല ഭാരവാഹികളടക്കം നിരവധിപേർ  ചടങ്ങിൽ സംബന്ധിച്ചു. ആദിത്യ ജ്യോത് ഹോസ്പിറ്റൽ, വൈദ്യരത്‌നം ഔഷധാലയം എന്നിവരുടെ ഉപഹാരങ്ങളും വിതരണം ചെയ്തു.