ജോണ്‍ ക്ലാര്‍ക്ക്, മൈക്കിള്‍ എച്ച് ഡെവോറൈറ്റ്, ജോണ്‍ മാര്‍ട്ടിനസ് എന്നിവർക്ക് നൊബേൽ

സ്റ്റോക്ഹോം: ഭൗതിക ശാസ്‌ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ക്വാണ്ടം മെക്കാനിക്‌സ് പഠനത്തിനാണ് ജോണ്‍ ക്ലാര്‍ക്ക്, മൈക്കിള്‍ എച്ച് ഡെവോറൈറ്റ്, ജോണ്‍ മാര്‍ട്ടിനസ് എന്നിവര്‍ക്കാണ് എന്നിവർക്ക് പുരസ്‌കാരം ലഭിച്ചത്.. ഇലക്‌ട്രിക് സര്‍ക്യൂട്ടിലെ ഊര്‍ജ്ജ ക്വണ്ടൈസേഷന്‍ കണ്ടുപിടിച്ചതിനാണ് പുരസ്‌കാരം. മാക്രോസ്‌കോപിക്ക് ക്വാണ്ടം ടണലിങും കണ്ടുപിടിച്ചു.1901 മുതൽ 2024 വരെ 118 തവണയായി 226 പേർക്ക് ഭൗതികശാസ്ത്രത്തിൽ നൊബേൽ നൽകിയിട്ടുണ്ട്. മെഷീൻ ലേണിങ്ങിന്‍റെ ബിൽഡിങ് ബ്ലോക്കുകൾ സൃഷ്‌ടിക്കാൻ സഹായിച്ചതിനാണ് കഴിഞ്ഞവർഷം ജോൺ ഹോപ്‌ഫീൽഡ്, ജിയോഫ്രി ഹിന്‍റൻ എന്നിവർക്ക് ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചത്.
രസതന്ത്ര നൊബേൽ നാളെ പ്രഖ്യാപിക്കും. സാഹിത്യ നൊബേൽ വ്യാഴാഴ്ചയും സമാധാന നൊബേൽ വെള്ളിയാഴ്ചയുമാണ് പ്രഖ്യാപിക്കുക. സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ തിങ്കളാഴ്‌ചയാണ് പ്രഖ്യാപിക്കുക. 11 മില്യൻ സ്വീഡിഷ് ക്രോണർ (1.2 മില്യൻ യുഎസ് ഡോളർ) ആണ് പുരസ്‌കാരത്തുക. ഡിസംബർ 10ന് ആൽഫ്രഡ് നൊബേലിന്‍റെ ചരമവാർഷികത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.ഇന്നലെ വൈദ്യശാസ്‌ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു . പെരിഫറൽ ഇമ്മ്യൂൺ ടോളറൻസിനെക്കുറിച്ചുള്ള കണ്ടെത്തലുകൾക്ക് മേരി ഇ ബ്രങ്കോവ്, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവരെ നൊബേല്‍ ജേതാക്കളായി തെരഞ്ഞെടുത്തു. ഈ മാസം 13ഓടെ എല്ലാ മേഖകളിലെയും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.ശരീരത്തിൻ്റെ പ്രതിരോധ കോശങ്ങൾ നമ്മുടെ സ്വന്തം ശരീരത്തെ ആക്രമിക്കുന്നത് തടയുന്ന രോഗപ്രതിരോധ സംവിധാനത്തിലെ റെഗുലേറ്ററി ടി കോശങ്ങളെയാണ് പുരസ്‌കാര ജേതാക്കൾ തിരിച്ചറിഞ്ഞത്. ദിനംപ്രതി ആയിരക്കണക്കിന് സൂക്ഷ്‌മാണുക്കളിൽ നിന്ന് സംരക്ഷിക്കുന്ന രോഗപ്രതിരോധ സംവിധാനമാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത്. ചില സൂക്ഷ്‌മാണുക്കള്‍ മനുഷ്യ കോശങ്ങളോട് സാമ്യമുള്ളതാണ്.ഇവിടെയാണ് പെരിഫറൽ ഇമ്മ്യൂൺ ടോളറൻസിൻ്റെ പ്രാധാന്യം. രോഗപ്രതിരോധ സംവിധാനത്തിൻ്റെ പ്രധാന വെല്ലുവിളിയായ ഇത്തരം സൂക്ഷാമാണുക്കളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്ന കോശങ്ങളെയാണ് ജേതാക്കള്‍ കണ്ടെത്തി പഠനം നടത്തിയത്. ഇതാണ് പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ്.