നഷ്‌ടപ്പെട്ട 50 ഓളം മൊബൈൽ ഫോണുകൾ ഉടമകൾക്ക് തിരികെ നൽകി മാതൃകയായി ഒറ്റപ്പാലം പൊലീസ്

നഷ്‌ടപ്പെട്ട 50 ഓളം മൊബൈൽ ഫോണുകൾ  ഉടമകൾക്ക് തിരികെ നൽകി മാതൃകയായി ഒറ്റപ്പാലം പൊലീസ്

പാലക്കാട്: നഷ്‌ടപ്പെട്ട 50 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി മാതൃകയായി ഒറ്റപ്പാലം പൊലീസ്. ലക്ഷങ്ങൾ വില വരുന്ന ഐ ഫോണുകളും ഉൾപ്പെടും നിരവധി മോഷ്‌ടിക്കപ്പെട്ട ഫോണുകൾ ഉൾപ്പെടെ കണ്ടെത്തി തിരികെ നൽകിയത്. ഒറ്റപ്പാലം പൊലീസ് സ്‌റ്റേഷനിൽ എത്തിയ ഉടമകൾ പൊലീസുകാർക്ക് നന്ദി പറയുകയാണിപ്പോൾ.ഒറ്റപ്പാലം സ്‌റ്റേഷൻ പരിധിയിൽ നിന്നും മാത്രം നഷ്‌ടപ്പെട്ട 50 ഓളം മൊബൈൽ ഫോണുകളാണ് പൊലീസ് കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകിയത്. ഒറ്റപ്പാലം ഒറീസ,ആന്ധ്രപ്രദേശ്, തമിഴ്‌നാട് പോണ്ടിച്ചേരി, വെസ്‌റ്റ് ബംഗാൾ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നടത്തിയ അന്വഷണത്തിലാണ് ഇവ കണ്ടെത്താൻ സാധിച്ചത്. യഥാർഥ ഉടമകളുടെ കൈയിൽ ഫോണുകൾ ഏൽപ്പിച്ചതിൻ്റെ സന്തോഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരും.നഷ്‌ടപ്പെട്ട മൊബൈൽ ഫോൺ ഉടമകൾ പൊലീസിൻ്റെ നിർദ്ദേശ പ്രകാരം സിഇഐആർ പോർട്ടൽ വഴി കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. നഷ്‌ടപ്പെട്ട മൊബൈൽ ഫോണിൻ്റെ ഐഎംഇഐ നമ്പർ ഉൾപ്പെടെ നൽകിയാണ് രജിസ്‌റ്റർ ചെയ്‌തത്. ഇത്തരത്തിൽ രജിസ്‌റ്റർ ചെയ്യുന്ന മൊബൈൽ ഫോണുകളിൽ ആരെങ്കിലും സിമ്മുകൾ ഉപയോഗിച്ച് തുടങ്ങിയാൽ പൊലീസിന് എളുപ്പത്തിൽ കണ്ടെത്താനാകുംനമ്മുടെ സംസ്ഥാനത്ത് നിന്ന് മാത്രമല്ല, മറ്റ് സ്‌റ്റേറ്റുകളിൽ നിന്ന് പോലും ഫോണുകൾ കണ്ടെത്തി. കാണാതായതും മോഷ്‌ടിക്കപ്പട്ടതുമായ ഫോണുകളാണ് കണ്ടെത്തിയത്. മൊബൈൽ ഫോൺ കാണാതായാലോ മറ്റോ ഉടനെ സിഇഐആർ പോർട്ടൽ വഴി രജിസ്‌റ്റർ ചെയ്‌താൽ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുമെന്ന് ഒറ്റപ്പാലം എസ്‌ഐ പറഞ്ഞു.കഴിഞ്ഞ ആറ് മാസക്കാലയളവിൽ സ്‌റ്റേഷൻ പരിധിയിൽ നിന്നും നഷ്‌ടപ്പെട്ട മൊബൈൽ ഫോണുകളിൽ പകുതിയോളം തിരികെ കണ്ടെത്തി നൽകാൻ കഴിഞ്ഞു എന്നാണ് ഒറ്റപ്പാലം പൊലീസ് പറയുന്നത്. സിവിൽ പൊലീസ് ഓഫിസർ ജോബി കുര്യാക്കോസിൻ്റെ സൈബർ വിങ്ങിലെ ഇടപെടലാണ് ഈ മൊബൈൽ ഫോണുകൾ തിരികെ കണ്ടെത്താൻ ഏറെ സഹായകമായത്.ഇങ്ങനെ നഷ്‌ടപ്പെട ഒരു മൊബൈൽ ഫോൺ നിലവിൽ സൗദി അറേബ്യയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. അത് തൊട്ടടുത്ത ദിവസം ഒറ്റപ്പാലം സ്‌റ്റേഷനിൽ എത്തുമെന്നും പൊലീസ് വ്യക്തമാക്കി. ഒറ്റപ്പാലം എസ്ഐ രാജേഷ്, എഎസ്ഐ മാരായ ശശികുമാർ, വിനോദ് , ബിനുമോൻ സിപിഒ ജോബി കുര്യാക്കോസ് എന്നിവർ ചേർന്ന് മൊബൈൽ ഫോണുകൾ ഉടമസ്ഥർക്ക് കൈമാറിയത്.