ജൂനിയർ ഹോക്കി ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറി

ജൂനിയർ ഹോക്കി ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറി

ന്യുഡൽഹി :ഇന്ത്യയിൽ നടക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയതായി അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ പിടിഐയോട് സ്ഥിരീകരിച്ചു. നവംബർ 28 മുതൽ ഡിസംബർ 28 വരെ ചെന്നൈയിലും മധുരയിലും നടക്കുന്ന ടൂര്‍ണമെന്‍റില്‍ പാകിസ്ഥാന്‍റെ പകരക്കാരായ ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്ന് എഫ്ഐഎച്ച് അറിയിച്ചു. ഇന്ത്യ, ചിലി, സ്വിറ്റ്സർലൻഡ് എന്നിവരോടൊപ്പം ഗ്രൂപ്പ് ബിയിലാണ് പാകിസ്ഥാൻ ഇടം നേടിയത്, അവർക്ക് പകരം ഏത് ടീമിനെയാണ് ഉൾപ്പെടുത്തുകയെന്ന് തീരുമാനമായിട്ടില്ല.കഴിഞ്ഞ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7 വരെ ബീഹാറിലെ രാജ്‌ഗിറിൽ നടന്ന പുരുഷ ഏഷ്യാ കപ്പിന് ശേഷം പാകിസ്ഥാൻ ഇന്ത്യയിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ടൂർണമെന്‍റാണിത്. ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിന്‍റെ രൂപത്തിലുള്ള ഇന്ത്യയുടെ തിരിച്ചടിക്കും ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധം വഷളായിരുന്നു.