പാക്കിസ്ഥാന് ചരിത്ര വിജയം : ഓസ്‌ട്രേലിയയെക്കെതിരെ 22 റൺസിഎന്റെ വിജയം

ലാഹോർ: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ പാകിസ്ഥാന് ചരിത്ര വിജയം. നീണ്ട ഏഴുവര്‍ഷത്തിനു ശേഷമാണ് അന്താരാഷ്ട്ര ടി20യിൽ ഓസീസിനെ പാകിസ്ഥാൻ പരാജയപ്പെടുത്തുന്നത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 22 റൺസിനാണ് ആതിഥേയർ കംഗാരുക്കളെ വീഴ്‌ത്തിയത്. 2018 ൽ ദുബായിൽ 33 റൺസിന് അവസാനമായി അവർ തോൽപ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ പാകിസ്ഥാൻ 1-0ന് മുന്നിലെത്തി.മത്സരത്തിൽ രണ്ടാം നിര ടീമുമായാണ് ഓസ്ട്രേലിയ കളിച്ചത്. 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീമിന് 146/8 റൺസ് മാത്രമേ നേടാനായുള്ളൂ. കാമറൂൺ ഗ്രീൻ 31 പന്തിൽ നിന്ന് 36 റൺസ് നേടി. സേവ്യർ ബാർട്ട്ലെറ്റ് രണ്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെടെ 34 റൺസുമായി പുറത്താകാതെ നിന്നു. എന്നാല്‍ മറ്റ് ബാറ്റ്സ്മാൻമാർക്ക് വലിയ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. സെയ്ം അയൂബ് (2/29), ഷദാബ് ഖാൻ (1/25), അബ്രാർ അഹമ്മദ് (2/10) എന്നിവർ ചേർന്നാണ് പാകിസ്ഥാന് ജയമൊരുക്കിയത്. രണ്ട് റണ്ണൗട്ടുകൾ ഒഴികെ ബാക്കിയെല്ലാം സ്‌പിന്നർമാരാണ് വീഴ്ത്തിയത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച പാകിസ്ഥാനായി സെയിം അയൂബും സൽമാൻ ആഘയും മികച്ച പ്രകടനം കാഴ്‌ച വച്ചു. സൽമാൻ (39) അയൂബും (22 പന്തില്‍ 40) ചേർന്നുള്ള 74 റൺസിന്‍റെ കൂട്ടുകെട്ടാണ് പാകിസ്ഥാനെ കരകയറ്റിയത്. ബാബര്‍ അസം 20 പന്തില്‍ 24 റണ്‍സാണെടുത്തത്. ഓസീസിനായി ആദം സാംപ നാല് വിക്കറ്റ് വീഴ്ത്തി. സേവ്യർ ബാർട്ട്ലെറ്റും മഹ്‌ലി ബേർഡ്മാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
2018 ൽ ദുബായിൽ കംഗാരുക്കളെ 33 റൺസിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവസാനമായി വിജയം നേടിയത്. അതിനുശേഷം നടന്ന മത്സരങ്ങളിൽ ഏഴ് തവണ പാകിസ്ഥാൻ ഓസ്‌ട്രേലിയയോട് തോറ്റിട്ടുണ്ട്,( 2021 ൽ യുഎഇയിൽ നടന്ന ലോകകപ്പ് ഉൾപ്പെടെ). കൂടാതെ, 2019 ൽ സിഡ്‌നിയിൽ നടന്ന ഒരു മത്സരവും ഫലമില്ലാതെ അവസാനിച്ചു. മൂന്ന് മത്സര ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ ലാഹോറില്‍ നടക്കും. മൂന്ന് മത്സരങ്ങള്‍ക്കും ലാഹോറാണ് വേദിയാവുന്നത്. ടി20 പരമ്പരക്ക് ശേഷം പാകിസ്ഥാന്‍ ടി20 ലോകകപ്പില്‍ കളിക്കാനായി ശ്രീലങ്കയിലേക്ക് പോകും.