ചോദ്യപേപ്പർ ചോർച്ച: ഡൽഹി ക്രൈം ബ്രാഞ്ചിന് കീഴിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്

ന്യൂഡൽഹി: മത്സര പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ പേപ്പർ ചോർച്ചയും പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അന്വേഷിക്കാൻ ഡൽഹി ക്രൈം ബ്രാഞ്ച് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഡൽഹി പൊലീസ് കമ്മീഷണറുടെ അംഗീകാരത്തോടെയാണ് പുതിയ യൂണിറ്റ് രൂപീകരിച്ചിരിക്കുന്നത്.2024 ലെ പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്‌ടിൻ്റെ വ്യവസ്ഥകൾക്കനുസൃതമായാണ് അന്വേഷണം പുരോഗമിക്കുക. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി), റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡുകൾ (ആർആർബി), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്), നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ), കേന്ദ്ര സർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങൾ അല്ലെങ്കിൽ വകുപ്പുകൾ, ജീവനക്കാരെ നിയമിക്കുന്നതിനുള്ള അവയുടെ അനുബന്ധ ഓഫീസുകൾ തുടങ്ങിയ ഏജൻസികൾ നടത്തുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട കേസുകളാണ് ടാസ്‌സ് ഫോഴ്‌സ് അന്വേഷിക്കുക.
ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (ഡിസിപി), ക്രൈം ബ്രാഞ്ച്, ഡൽഹി പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും എസ്‌ടിഎഫ് പ്രവർത്തിക്കുക. ഫോഴ്‌സിൻ്റെ മൊത്തത്തിലുള്ള മേൽനോട്ടവും ഭരണ നിയന്ത്രണവും ക്രൈംബ്രാഞ്ചിലെ സ്പെഷ്യൽ പൊലീസ് കമ്മീഷണർക്കായിരിക്കും.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യതലസ്ഥാനത്ത് സിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. യുവജന പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ കേന്ദ്രം വലിയ രീതിയിലുള്ള നടപടികള്‍ സ്വീകരിച്ച് വരികായണ്. കഴിഞ്ഞ ദിവസം പൊതു വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെയും നിയമിച്ചിരിക്കുന്നത്.