രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് ഇന്ന് തുടക്കമായി

തിരുവനന്തപുരം: 91-ാം സീസണായ 2025-26 രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് ഇന്ന് തുടക്കമായി , ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വലിയ സമ്മാനത്തുകയ്ക്കായി 32 ടീമുകൾ മത്സരിക്കും. പ്ലേറ്റ് ചാമ്പ്യൻഷിപ്പിനായി ആറ് ടീമുകൾ മത്സരിക്കും. ആകെ 138 മത്സരങ്ങൾ ഉണ്ടായിരിക്കും.
രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് നാളെ തുടക്കമാകും. ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയാണ് കേരളത്തിൻ്റെ എതിരാളി. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനുറച്ചാണ് കേരള ടീം പുതിയ സീസണായി തയ്യാറെടുക്കുന്നത്. മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന ടീമിൽ സൂപ്പർ താരം സഞ്ജു സാംസനുമുണ്ട്. മത്സരം ജിയോഹോട്ട് സ്റ്റാറില്‍ തത്സമയം കാണാം.രഞ്ജി ട്രോഫിയിലെ ഏറ്റവും മികച്ച സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ഒറ്റ മത്സരത്തിൽ പോലും തോൽവി വഴങ്ങാത്തൊരു സീസൺ. ഫൈനലിൽ കിരീടം കൈവിട്ടെങ്കിലും ആദ്യ ഇന്നിങ്സ് ലീഡിൻ്റെ മികവിലായിരുന്നു വിദർഭ ജേതാക്കളായത്. കർണ്ണാടകയും പഞ്ചാബും ഹരിയാനയും മധ്യപ്രദേശും അടക്കമുള്ള കരുത്തന്മാരുടെ ഗ്രൂപ്പിൽ നിന്നായിരുന്നു രണ്ടാം സ്ഥാനക്കാരായി കേരളം നോക്കൌട്ടിലേക്ക് മുന്നേറിയത്.
ക്യാപ്റ്റൻ അസറുദ്ദീനൊപ്പം സഞ്ജു സാംസനും രോഹൻ കുന്നുമ്മലും സൽമാൻ നിസാറും അഹ്മദ് ഇമ്രാനും ബാബ അപരാജിത്തും വത്സൽ ഗോവിന്ദും ഷോൺ റോജറുമടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് കേരളത്തിന്റേത്. നിധീഷ് എംഡി, ബേസിൽ എൻ പി, അങ്കിത് ശർമ്മ, ഏദൻ ആപ്പിൾ ടോം എന്നിവരടങ്ങുന്ന ബോളിങ് നിരയും കേരളത്തിന്റെ സാധ്യതകൾ കൂട്ടുന്നു.വൈസ് ക്യാപ്റ്റൻ ബാബ അപരാജിത് തമിഴ്നാട് താരമാണ്. മധ്യപ്രദേശിൻ്റെ ഇടംകയ്യൻ സ്പിന്നർ അങ്കിത് ശർമ്മയും ഇത്തവണത്തെ അതിഥി താരമായി കേരളത്തിന് വേണ്ടി കളിക്കുന്നു. ബാബ അപരാജിത്ത് കഴിഞ്ഞ സീസണിലും ടീമിനൊപ്പമുണ്ടായിരുന്നു.രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം സ്ഥാനം പിടിച്ചിരിക്കുന്നത്. ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, , കർണ്ണാടക, സൌരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച അമയ് ഖുറേസിയ തന്നെയാണ് ഇത്തവണത്തെയും ഹെഡ് കോച്ച്.
കേരള ടീം - മുഹമ്മദ് അസറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത്ത് (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൻ, രോഹൻ എസ് കുന്നുമ്മൽ, വത്സൽ ഗോവിന്ദ് ശർമ്മ, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ്മ, നിധീഷ് എം ഡി, ബേസിൽ എൻ പി, ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി നായർ.
കഴിഞ്ഞ വട്ടം ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലെത്തി ചരിത്രമെഴുതിയ ടീമിലെ ഭൂരിഭാഗം കളിക്കാരും ഇത്തവണയും സ്ക്വാഡിൽ ഇടംപിടിച്ചു. ഈ സീസണിലെ ദുലീപ് ട്രോഫിയിൽ ദക്ഷിണ മേഖല ടീമിനെ നയിച്ച പരിചയസമ്പത്ത് മുഹമ്മദ് അസ്ഹറുദ്ദീന് രഞ്ജി ട്രോഫിയിൽ കേരളത്തെ നയിക്കുമ്പോൾ തുണയാവും. കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയത് അസറുദ്ദീൻ ആണ്.