രഞ്ജി ട്രോഫി:ഗോവയ്‌ക്കെതിരേ കേരളത്തിന് മിന്നും ജയം.

പനാജി: രഞ്ജി ട്രോഫിയിൽ ഗോവയ്‌ക്കെതിരേ കേരളത്തിന് മിന്നും ജയം. ഒൻപത് വിക്കറ്റിനാണ് ഗോവയെ കേരളം പരാജയപ്പെടുത്തിയത്. രണ്ട് ഇന്നിങ്‌സിലുമായി 9 വിക്കറ്റ് വീഴ്ത്തുകയും 36 റൺസ് നേടുകയും ചെയ്‌ത അങ്കിത് ശർമയാണ് കളിയിലെ താരം.ഗോവയ്ക്കായി ദർശൻ മിസൽ 55 റൺസ് നേടി. എന്നാല്‍ ടീമിലെ സീനിയർ താരങ്ങൾക്ക് കാര്യമായി റൺ കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് വാസ്‌തവം. രണ്ടാം ഇന്നിങ്‌സിൽ കേരളത്തിനായി എം ഡി നിധീഷ് അഞ്ച് വിക്കറ്റും അങ്കിത് ശർമ മൂന്ന് വിക്കറ്റും നേടി. ഇതോടെ കളിയുടെ റെയ്‌ഞ്ച് മാറി. ആദ്യ ഇന്നിങ്‌സിൽ രോഹൻ കുന്നുമ്മലിന്റെ യും വിഷ്ണു വിനോദിന്റെയും സെഞ്ച്വറിയുടെ ബലത്തിൽ കേരളം 171 റൺസിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവ 199 റൺസിന് എല്ലാവരും പുറത്താകുക ആയിരുന്നു.രണ്ടാം ഇന്നിങ്‌സിൽ 29 റൺസ് വിജയലക്ഷ്യവുമായി കേരളം 5.5 ഓവറിൽ ജയം ഉറപ്പിക്കുകയായിരുന്നു. അതേസമയം സച്ചിൻ ബേബിയുടെ വിക്കറ്റ് മാത്രമാണ് കേരളത്തിന് നഷ്ടമായത്. വിജയം നേടിയെങ്കിലും അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കേരളത്തിനാകില്ല. 7 മത്സരത്തിൽ നിന്നും ഒരു ജയവും രണ്ട് തോൽവിയും നാല് സമനിലയും ഉൾപ്പെടെ 14 പോയിൻ്റ് മാത്രമാണ് കേരളത്തിൻ്റെ സമ്പാദ്യം. ഇത് ആരാധകര്‍ക്കിടയില്‍ നിരാശ പ്രകടിപ്പിക്കാന്‍ കാരണമായി.ഇന്നലെ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റിൽ രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, വിഷ്‌ണു വിനോദ് എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് കരുത്തില്‍ കേരളത്തിനു മികച്ച സ്‌കോര്‍ നേടി കൊടുത്തു. ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഒൻപത് വിക്കറ്റിന് 526 റൺസെന്ന നിലയിൽ കേരളം ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്‌തു. 171 റൺസിന്‍റെ ലീഡായിരുന്നു സമ്പാദ്യം. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 18 റൺസെന്ന നിലയിലാണ്.
രണ്ട് വിക്കറ്റിന് 237 റൺസെന്ന നിലയിൽ കളി പുനരാരംഭിച്ച കേരളത്തിന്‍റെ ബാറ്റര്‍മാര്‍ തകര്‍ത്തടിക്കുകയായിരുന്നു. രോഹൻ കുന്നുമ്മൽ 153 റൺസെടുത്താണ് പുറത്തായത്. 14 ബൗണ്ടറികളും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. സൽമാൻ നിസാർ 52 റൺസുമായി മടങ്ങി. തുടർന്നെത്തിയ ക്യാപ്റ്റൻ വിഷ്‌ണു വിനോദും അഹമ്മദ് ഇമ്രാനും ചേർന്ന് 93 റൺസ് കൂട്ടിച്ചേർത്തു.