രഞ്ജി ട്രോഫി: കേരളത്തിനെതിരെ കർണാടക മികച്ച സ്കോറിലേക്ക്

രഞ്ജി ട്രോഫി: കേരളത്തിനെതിരെ കർണാടക മികച്ച സ്കോറിലേക്ക്

തിരുവനന്തപുരം:തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണ്ണാടക ശക്തമായ നിലയിൽ.ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസെന്ന നിലയിലാണ് കർണ്ണാടക.തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ മലയാളി താരം കരുൺ നായരുടെ പ്രകടനമാണ് കർണ്ണാടകയുടെ ഇന്നിങ്സിന് കരുത്ത് പകർന്നത്.കരുണിന്‍റെ 26ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്. നിലവിൽ 161 പന്തില്‍ സീസണിലെ രണ്ടാം സെഞ്ചുറിയിലെത്തിയ കരുണ്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 9000 റണ്‍സെന്ന നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.കേരളത്തിനെതിരെ കർണാടക ശക്തമായി മുന്നേറുകയാണ്. കരുണിൻ്റെ സെഞ്ചുറിയും കെഎൽ ശ്രീജിത്ത്, ആർ സമ്രാൻ എന്നിവരുടെ അർധ സെഞ്ചുറിയുടെയും കരുത്തിൽ രഞ്ജി ട്രോഫിയിലെ മൂന്നാം മത്സരത്തിൽ കേരളത്തിനെതിരെ കർണാടകയുടെ സ്കോർ 250 കടന്നു.

തുടക്കത്തില്‍ 13-2 എന്ന നിലയില്‍ പതറിയ ശേഷമാണ് കര്‍ണാടകയുടെ ശക്തമായ തിരിച്ചുവരവ്. കേരളത്തിനായി എംഡി നിധീഷും നെടുംങ്കുഴി ബേസിലും ബാബാ അപരാജിതും ഓരോ വിക്കറ്റെടുത്തു. 10 ഫോറും രണ്ട് സിക്‌സും പറത്തിയാണ് കരുണ്‍ മൂന്നക്കം കുറിച്ചിട്ട് 9000 റണ്‍സ് നേട്ടത്തിലേക്ക് കടന്നത്. കഴിഞ്ഞ മത്സരത്തിലെ ഗോവയ്‌ക്കെതിരെയുള്ള പ്രകടനത്തിലും കരുണ്‍ തൻ്റെ കരുത്ത് കാട്ടിയിരുന്നു. 174 റൺസടിച്ച് തിളങ്ങിയാണ് കരുണ്‍ ക്രീസ് വിട്ടത്.കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭക്കായി കരുണ്‍ നേടിയ സെഞ്ചുറിയാണ് കേരളത്തിന്‍റെ കന്നി കീരീട മോഹങ്ങള്‍ തകര്‍ത്തത്. ഇത്തവണയും മികച്ച സ്‌കോറിൽ കരുണ്‍ മുന്നേറുകയാണ്. അതേസമയം ടോസ് നേടി ക്രീസിലിറങ്ങിയ കര്‍ണാടക അൽപമൊന്ന് പതറിയാണ് കളി തുടങ്ങിയത്.

എന്നാല്‍ തുടക്കത്തിലെ പതര്‍ച്ചക്ക് ശേഷം തിരിച്ചടിച്ച കര്‍ണാടക മൂന്നാം വിക്കറ്റില്‍ 123 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി തിരിച്ചടിച്ചു. അഞ്ചാം ഓവറില്‍ ക്യാപ്റ്റൻ മായങ്ക് അഗര്‍വാളിനെ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍റെ കൈകളിലെത്തിച്ച് എംഡി നിധീഷാണ് കര്‍ണാടകയെ ഞെട്ടിച്ചത്.മൂന്നാം വിക്കറ്റിൽ ഒന്നിച്ച ശ്രീജിത്, കരുൺ സഖ്യമാണ് കർണാടകയെ കരകയറ്റിയത്. ഇരുവരും ചേർന്ന് 126 റൺസ് കൂട്ടിച്ചേർത്തതോടെ കർണാടക പ്രതീക്ഷയുടെ വക്കിലേക്ക് കരകയറി. അർധസെഞ്ചുറി നേടിയ ശ്രീജിത്തിനെ പുറത്താക്കി ബാബ അപരാജിത് ആണ് ശ്രീജിത്, കരുൺ കൂട്ടുകെട്ട് പൊളിച്ചത്. പക്ഷേ പിന്നീടെത്തിയ സമ്രാനും കരുണിന് ഉറച്ച പിന്തുണ നൽകിയതോടെ കർണാടക ആധിപത്യം നേടുകയായിരുന്നു.161 പന്തിൽ രണ്ട് സിക്‌സിൻ്റെയും 10 ഫോറിൻ്റെയും അകമ്പടിയോടെയാണ് കരുൺ സീസണിലെ രണ്ടാം സെഞ്ചുറി സ്വന്തമാക്കിയത്.