റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും 'ഫണ്ടിംഗ് പാക്കേജ് 'കരാറിൽ എത്തിയതായി ട്രംപ്

റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും 'ഫണ്ടിംഗ് പാക്കേജ് 'കരാറിൽ എത്തിയതായി  ട്രംപ്

വാഷിംഗ്‌ടൺ: അമേരിക്കയുടെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് (DHS) താത്‌ക്കാലികമായി ധനസഹായം നൽകുന്നതിന് കരാറിലെത്തിയതായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഹോംലാൻഡ് വകുപ്പിന് ധനസഹായം നൽകാൻ പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റും അമേരിക്കൻ ഭരണകൂടവും സംയുക്തമായാണ് കരാറിൽ എത്തിയിരിക്കുന്നത്. രണ്ടാഴ്‌ചത്തേയ്‌ക്കാണ് കരാർ. ട്രംപിൻ്റെ കുടിയേറ്റ നിയന്ത്രണങ്ങൾ വർധിക്കുന്നതിനിടയിലാണ് ഇരുവരും നിർണായക തീരുമാനത്തിൽ എത്തിയത്. ഇതോടെ സർക്കാർ അടച്ചുപൂട്ടലിന് താത്‌ക്കാലികമായ വിരമമായിരിക്കുകയാണ്.നേരത്തെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് ധനസഹായം നൽകുന്നതിൽ പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റ് എതിരായിരുന്നു. എന്നാൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ ഇരുപാർട്ടികളും ഒന്നിച്ചുപോകണം എന്ന വസ്‌തുതയുടെ അടിസ്ഥാനത്തിലാണ് കരാർ അംഗീകരിക്കപ്പെട്ടത്.

നിലവിൽ സർക്കാരിൻ്റെ വിവിധ വകുപ്പുകൾക്ക് ആവശ്യമായ ധനസഹായങ്ങൾ നൽകിപ്പോരുന്നുണ്ട്. ഇതിൽ നിലവിലുള്ള ധനസഹായം നീട്ടിക്കൊണ്ടുതന്നെ സെപ്‌റ്റംബർ വരെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് ധനസഹായം നൽകാൻ പ്രതിപക്ഷ പാർട്ടിയും ഭരണകൂടവും സമ്മതിച്ചിരിക്കുന്നു എന്ന് ട്രംപ് ഒരു സോഷ്യൽ മീഡിയ പോസ്‌റ്റിൽ പറഞ്ഞു.തുടർന്ന് ഈ നീക്കത്തെ എല്ലാ സെനറ്റ് അംഗങ്ങളും പ്രേത്സാഹിപ്പിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം അധികനാൾ സർക്കാർ അടച്ചുപൂട്ടൽ നീട്ടിക്കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ഭരണകൂട പ്രതിനിധികളായ സ്‌പീക്കർ മൈക്ക് ജോൺസണും ആർ ലാൻഡും വ്യക്തമാക്കി.ഹോംലാൻഡ് സെക്യൂരിറ്റിക്കുള്ള നിലവിലെ ധനസഹായം നീട്ടുന്നുവെന്ന് ട്രംപ് നേരത്തെ ഒരു സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെ പറഞ്ഞിരുന്നു. അന്ന് ധനസഹായത്തിൻ്റെ കാലാവധി രണ്ടാഴ്‌ചയായി നീട്ടണമെന്ന അഭിപ്രായം പ്രതിപക്ഷം മുന്നോട്ടുവച്ചു. എന്നാൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബിൽ തടയാൻ തയ്യാറാണെന്നും പ്രതിപക്ഷം അറിയിച്ചിരുന്നു.