സീഗൾ ഇന്റർനാഷണലിൻ്റെ പുതിയ ശാഖ റഷ്യയിൽ പ്രവർത്തനം ആരംഭിച്ചു

മുംബൈ/സെന്റ് പീറ്റേഴ്‌സ്ബർഗ്: മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ വിദേശ തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസിയായ 'സീഗൾ ഇന്റർനാഷണലി'ൻ്റെ പുതിയ ശാഖാ റഷ്യയിലെ പ്രധാന നഗരങ്ങളിലൊന്നായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡി.സി.ഡി.ദാസ് (ഐ.എഫ്.എസ്) ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

റഷ്യൻ ഫെഡറേഷന്റെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ സെക്കൻഡ് സെക്രട്ടറി ഡാരിയ ചെക്മറേവ മുഖ്യാതിഥിയായിരുന്നു. സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്കുമാർ മധുസൂദനൻ, സീഗൾ ഇന്റർനാഷണൽ- റഷ്യ ഡയറക്ടർമാരായ ക്യാപ്റ്റൻ ആശിഷ് ബലൂണി, ദിമിത്രി ടിറ്റോവ്വി മറ്റ് ശിഷ്ടാതിഥികൾ, വ്യവസായരംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സാംസ്കാരിക ഐക്യത്തെയും ദീർഘകാല സഹകരണത്തെയും പ്രതിബദ്ധതയെയും പ്രതീകപ്പെടുത്തുന്ന ഇന്ത്യൻ, റഷ്യൻ പാരമ്പര്യങ്ങളുടെ സവിശേഷമായ സമന്വയമായിരുന്നു ഉദ്ഘാടന ചടങ് . പരമ്പരാഗത ഇന്ത്യൻ രീതിയിലുള്ള സ്വീകരണത്തോടെയാണ് പരിപാടി ആരംഭിച്ചത്. അതിഥിയെ തിലകം ചാർത്തി സ്വാഗതം ചെയ്തു, ആചാരപരമായ നിലവിളക്ക് കൊളുത്തിയാണ് ഉത്‌ഘാടനം നിർവ്വഹിച്ചത്. റിബൺ മുറിക്കൽ, തേങ്ങ ഉടയ്ക്കൽ എന്നിവ ശുഭകരമായ തുടക്കങ്ങൾക്കായി ഉൾപ്പെടുത്തിയിരുന്നു. (ചടങ്ങുകൾ കൗതുകത്തോടെ വീക്ഷിച്ച റഷ്യൻ മാധ്യമങ്ങൾ പിന്നീട് അതിനെക്കുറിച്ചു വാർത്തകൾ പ്രസിദ്ധികരിക്കുകയും ചെയ്തു.)തുടർന്ന് റഷ്യയുടെ പൈതൃകം വിളിച്ചോതുന്ന ചടങ്ങായ റഷ്യൻ ഫർഷെറ്റ് സ്വീകരണവും നടന്നു.
ധാർമികമായ റിക്രൂട്ടിട്മെന്റ്, നൈപുണ്യ വികസനം ട്രയിനിംഗ് എന്നിവയിൽ ഇന്ത്യ-റഷ്യ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണ് തങ്ങളുടെ റഷ്യ ബ്രാഞ്ചിന്റെ ആരംഭം എന്ന് ചടങ്ങിൽ സംസാരിച്ച ഡോ. സുരേഷ്കുമാർ മധുസൂദനൻ പറഞ്ഞു. ഊർജ്ജം, ഉൽപ്പാദനം, ഷിപ്പിംഗ് മറൈൻ, നിർമ്മാണം, സേവന മേഖലകളിൽ റഷ്യ ഗണ്യമായ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന സുതാര്യവും, സുസ്ഥിരവുമായ മൊബിലിറ്റി പാതകൾ നിർമ്മിക്കാൻ സീഗൾ ഇന്റർനാഷണൽ പ്രതിജ്ഞാബദ്ധമാനിന്നും ആദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാല് ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന് പന്ത്രണ്ടു രാജ്യങ്ങളിലായി പതിനെട്ടോളം ശാഖകളാണ് ഉള്ളത്.
