ശ്രുതിലയയുടെ രാമായണമാസ ജീവകാരുണ്യ പ്രവർത്തനം ജൂലൈ 19ന്

ശ്രുതിലയയുടെ രാമായണമാസ ജീവകാരുണ്യ പ്രവർത്തനം ജൂലൈ 19ന്

മുംബൈ : കാരുണ്യപ്രവർത്തനങ്ങൾക്ക്  പുതിയ അധ്യായംകുറിച്ച് സാമൂഹ്യസേവന മേഖലയിൽ ഒന്നരപതിറ്റാണ്ടു പിന്നിട്ട , കല്യാൺ ഈസ്റ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന  'ശ്രുതിലയ ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ സേവന പ്രവർത്തനങ്ങൾ പ്രതിബദ്ധതയോടെ  ഈ വർഷവും തുടരുകയാണ് .

രാമായണമാസ സേവനപ്രവർത്തനങ്ങൾ 

രാമായണമാസ ജീവകാരുണ്യ പ്രവർത്തഞങ്ങളുടെഭാഗമായി ജൂലൈ 19ന് കല്യാണിലെ 'ആയി വൃദ്ധസദനത്തിലെ' (Aai Vrudhashram) അന്തേവാസികൾക്ക്  പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും സംഘടന  വിതരണം ചെയ്യുo . കൂടെ  കിടപ്പു രോഗികൾക്ക് ഡയപ്പർ, ഹാൻഡ് ഗ്ലൗസ് എന്നിവയും  വിതരണം ചെയ്യുo അന്നേദിവസം  ശ്രുതിലയയുടെ ഭജനയും  വൃദ്ധസദനത്തിൽ  ഉണ്ടായിരിക്കുo.ഈ മാസം രണ്ടാം വാരത്തിൻ്റെ തുടക്കത്തിൽ   കല്യാൺ ഈസ്റ്റ്  ജരിമാരി പ്രാഥമിക വിദ്യാലയത്തിലെയും  മാധുശ്രീ സെമി ഇംഗ്ലീഷ് മീഡിയം സ്കൂളിലെയും തിരഞ്ഞെടുക്കപ്പെട്ട നിർധനരായ വിദ്യാർത്ഥികൾക്കായി ശ്രുതിലയ പഠനോപകരണങ്ങൾ വിതരണം ചെയ്തിരുന്നു.

സ്വാതന്ത്ര്യദിനത്തിൽ  പഠനോപകരണ വിതരണം 

ഓഗസ്റ്റ് 15 ,സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, റായ്ഗഡ് ജില്ലയിലെ മസ്ല താലൂക്കിലുള്ള റായ്ഗഡ് ജില്ലാ പരിഷത്ത് സ്കൂളിലെതിരഞ്ഞെടുക്കപ്പെട്ട നിർധനരായ  കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ശ്രുതിലയയുടെ നേതൃത്വത്തിൽ നടക്കും