Sports
സ്കേറ്റിംഗ് ചാമ്പ്യൻ ഷിപ്പ് : മലയാളി വിദ്യാർത്ഥി പ്രണിൽ ഷൈജു ത്രിവർണ്ണ പതാക ഉയർത്തി
സാംഗ്ലി: മലേഷ്യയിലെ മലാക്കയിൽ നടന്ന ഓപ്പൺ സ്കേറ്റിംഗ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ പശ്ചിമ മഹാരാഷ്ട്രയിലെ ജയ്സിംഗ്പൂർ നിവാസിയും അൽഫോൺസാ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ പ്രണീൽ ഷൈജു രാജ്യത്തിന്റെ പതാക ഉയർത്തി. ലോകത്തിലെ 12 രാജ്യങ്ങളിൽ നിന്നുള്ള 30 ഓളം സ്കേറ്റിംഗ് ക്ലബ്ബുകൾ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു. മത്സരത്തിൽ 2000,400 മീറ്റർ വ്യക്തിഗത ഇനങ്ങളിൽ പ്രണീൽ ഷൈജു യഥാക്രമം വെളളി, വെങ്കല മെഡലുകൾ കരസ്ഥമാക്കി.കോലാപ്പൂരിലെ തേജസ്സ് സ്കേറ്റിംഗ് അക്കാദമിയിൽ കോച്ച് തേജസ്സ് പാട്ടീലിന്റെ ശിക്ഷണത്തിലാണ് പ്രണിൽ പരിശീലനം നടത്തുന്നത്. സാംഗ്ലി കേരള സമാജം ജനറൽ സെക്രട്ടറി ഷെജു വി. എ യുടെ മകനായ പ്രണിലിനെ സമാജം സംഘടിപ്പിച്ച ചടങ്ങിൽവെച്ച് പ്രസിഡന്റ് K.P. അർഷദ്,T.G.സുരേഷ് കുമാർ, സമാജം പ്രതിനിധികൾ എന്നിവരുടെ നേതൃത്തത്തിൽ അനുമോദിച്ചു.

