Mumbai
മലാഡ്-മാൽവണി ശാഖയിൽ കർക്കിടക വാവുബലി

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മലാഡ്-മാൽവണി ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവിനോട് അനുബന്ധിച്ച് ബലിതർപ്പണവും തിലഹവനവും സംഘടിപ്പിക്കുന്നു .
ഓഗസ്റ്റ് 12 ന്, ബുധനാഴ്ച്ച രാവിലെ ആറ് മണിമുതൽ മലാഡ് അക്‌സഗാവിനും ജെ.ജെ.നഴ്‌സസ് കോട്ടേജിനും അടുത്തുള്ള മാർഷൽ ബംഗ്ലാവിൽ വെച്ച് ഉണ്ണി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന ബ ലികർമ്മത്തിന് ആവിശ്യമായ പൂജാ സാമഗ്രികൾ ശാഖായോഗം നൽകുന്നതാണ് ,കൂടാതെ പ്രഭാത ഭക്ഷണവും നൽകും.
കൂടുതൽ വിവരങ്ങൾക്കും ബലിതർപ്പണം ചെയ്യാനുമായി ശാഖാ സെക്രട്ടറി ശ്രീകുമാർ ദാമോദരൻ /9769977004 ,പ്രസിഡന്റ് വിജയ് കുമാർ/ 9693865656 എന്നിവരെ ബന്ധപ്പെടണം .