അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ​ഗുരുതരാവസ്ഥയിൽ,

അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ​ഗുരുതരാവസ്ഥയിൽ,

ആലപ്പുഴ: കായംകുളം കളരിക്കലിൽ മകന്‍റെ വെട്ടേറ്റ പിതാവ് മരിച്ചു. നടരാജൻ ആണ് മരിച്ചത്. നടരാജന്‍റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.ആക്രമണത്തിൽ പരിക്കേറ്റ നടരാജന്‍റെ ഭാര്യ സിന്ധുവും  ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മകൻ നവജിത്താണ് മാതാപിതാക്കളെ വെട്ടിയത്. അഭിഭാഷകനാണ് നവജിത്ത്. 

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്ക് പതിവായിരുന്നതായി ബന്ധുക്കൾ പറയുന്നു. വീട്ടിൽ നിന്ന് ബഹളം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മാതാപിതാക്കളെ വെട്ടി ചോരയിൽ കുളിച്ചുനിൽക്കുന്ന നവജിത്തിനെയാണ് നാട്ടുകാർ കാണുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ബലംപ്രയോഗിച്ചാണ് നവജിത്തിനെ കീഴ്പ്പെടുത്തിയത്.