ഞങ്ങളും ഫൈനലിൽ വന്നേക്കും, പാക്കിസ്ഥാനെ എഴുതിത്തള്ളാൻ വരട്ടെ..’: സൂര്യയ്ക്ക് മറുപടി; പ്രകോപന ആംഗ്യത്

ഞങ്ങളും ഫൈനലിൽ വന്നേക്കും, പാക്കിസ്ഥാനെ എഴുതിത്തള്ളാൻ വരട്ടെ..’: സൂര്യയ്ക്ക് മറുപടി; പ്രകോപന ആംഗ്യത്

ദുബായ്∙ ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങളെ ഇനി മുതൽ ‘റൈവൽറി’  എന്നു വിളിക്കരുതെന്ന് അഭ്യർഥിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനു മറുപടിയുമായി പാക്കിസ്ഥാൻ താരം ഷഹീൻ അഫ്രീദി. ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം തന്നെ വരാൻ സാധ്യതയുള്ളതിനാൽ പാക്കിസ്ഥാനെ എഴുതിത്തള്ളാൻ സമയമായിട്ടില്ലെന്നും ഷഹീൻ പറഞ്ഞു. ‘‘അദ്ദേഹത്തിന്റെ ഇഷ്ടം പോലെ അദ്ദേഹം പറയട്ടെ. അവരും ഞങ്ങളും ഇതുവരെ ഫൈനൽ എത്തിയിട്ടില്ല. അപ്പോൾ നമുക്ക് കാണാം. ജയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഏഷ്യാ കപ്പ് നേടാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. ഞങ്ങൾ ഞങ്ങളുടെ പരമാവധി ചെയ്യും.’’– ഷഹീൻ പറഞ്ഞു.