മന്ദാന വിലയേറിയ താരം: വനിതാ പ്രിമിയർ ലീഗില്‍ സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തി ടീമുകള്‍

ഹൈദരാബാദ്: വനിതാ പ്രിമിയർ ലീഗില്‍ താരലേലത്തിനു മുൻപായി ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടികയും അവരുടെ പ്രതിഫലവും പുറത്തുവിട്ടു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും മാത്രമാണ് മുഴുവൻ ക്വാട്ടയും ഉപയോഗിച്ച് അഞ്ച് കളിക്കാരെ നിലനിർത്തിയത്. സീസൺ 2 ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്‌മൃതി മന്ദാന, റിച്ച ഘോഷ്, എല്ലിസ് പെറി, ശ്രേയങ്ക പാട്ടീൽ എന്നിവരെ നിലനിർത്തി.ഇന്ത്യയുടെ ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനേയും ഇംഗ്ലണ്ട് ക്യാപ്റ്റൻ നാറ്റ് സ്കൈവർ-ബ്രണ്ടിനേയും മുംബൈ നിലനിർത്തി. അതേസമയം ആഷ്‌ലീ ഗാർഡ്‌നർ, ബെത്ത് മൂണി എന്നീ രണ്ട് വിദേശ കളിക്കാരെ നിലനിർത്താനാണ് ഗുജറാത്ത് ജയന്‍റ്‌സ് തീരുമാനിച്ചത്. യുപി വാരിയേഴ്‌സ് ശ്വേത സെഹ്‌റാവത്തിനെ മാത്രമേ നിലനിർത്തിയിട്ടുള്ളൂ, അതേസമയം ദീപ്‌തി ശർമ്മ, സോഫി എക്ലെസ്റ്റോൺ തുടങ്ങിയവരെ ഒഴിവാക്കി. മലയാളി താരങ്ങളിലാരെയും ടീമുകൾ നിലനിർത്തിയില്ല.
പൂർണ്ണമായ ലിസ്റ്റ് :
മുംബൈ ഇന്ത്യൻസ്
നിലനിർത്തിയ കളിക്കാർ: നാറ്റ്-സ്‌കിവർ ബ്രണ്ട് (3.5 കോടി രൂപ), ഹർമൻപ്രീത് കൗർ (2.5 കോടി രൂപ), ഹെയ്‌ലി മാത്യൂസ് (1.75 കോടി രൂപ), അമൻജോത് കൗർ (1 കോടി രൂപ), ജി കമാലിനി (50 ലക്ഷം രൂപ).
റിലീസ് ചെയ്‌ത കളിക്കാർ: അമേലിയ കെർ, ക്ലോ ട്രിയോൺ, നദീൻ ഡി ക്ലർക്ക്, അക്ഷിത മഹേശ്വരി, അമൻദീപ് കൗർ, ജിൻ്റിമണി കലിത, കീർത്തന ബാലകൃഷ്ണൻ, സജീവൻ സഞ്ജന, സംസ്‌കൃതി ഗുപ്‌ത, യാസ്‌തിക ഭാട്ടിയ, പരുണിക സിസോദിയ, സൈക ഇസ്ഹാഖ്, ഷബ്നിം ഇസ്‌മായിൽ.
ഡൽഹി കാപിറ്റല്‍സ് : നിലനിർത്തിയ താരങ്ങൾ: ജെമിമ റോഡ്രിഗസ് (2.2 കോടി രൂപ), ഷഫാലി വർമ (2.2 കോടി രൂപ), അനബെൽ സതർലാൻഡ് (2.2 കോടി രൂപ), മരിസാൻ കാപ്പ് (2.2 കോടി രൂപ), നിക്കി പ്രസാദ് (50 ലക്ഷം രൂപ).
റിലീസ് ചെയ്‌ത കളിക്കാർ: മെഗ് ലാനിംഗ്, സ്നേഹ ദീപ്‌തി, ആലീസ് കാപ്‌സി, അരുന്ധതി റെഡ്ഡി, ജെസ് ജോനാസെൻ, മിന്നു മണി, എൻ ചരണി, ശിഖ പാണ്ഡെ, നന്ദിനി കശ്യപ്, സാറാ ബ്രൈസ്, തനിയാ ഭാട്ടിയ, രാധ യാദവ്, ടിറ്റാസ് സാധു.
ഗുജറാത്ത് ജയന്‍റ്‌സ് :നിലനിർത്തിയ കളിക്കാർ: ആഷ്‌ലി ഗാർഡ്‌നർ (3.5 കോടി രൂപ), ബെത്ത് മൂണി (2.5 കോടി രൂപ).
റിലീസ് ചെയ്‌ത കളിക്കാർ: ഭാരതി ഫുൽമാലി, ലോറ വോൾവാർഡ്, ഫീബ് ലിച്ച്‌ഫീൽഡ്, സിമ്രാൻ ഷെയ്ഖ്, ഡാനിയേൽ ഗിബ്സൺ, ദയാലൻ ഹേമലത, ഡീആന്ദ്ര ഡോട്ടിൻ, ഹർലീൻ ഡിയോൾ, സയാലി സത്‌ഘരെ, തനൂജ കൻവർ, കഷ്വീ ഗൗതം, മന്നത്ത് കശ്യപ്, മേഘ്‌ന സിംഗ്, പ്രിയ് കശ്യപ്, മേഘ്‌ന സിംഗ്, മേഘ്‌ന സിംഗ്.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു:
നിലനിർത്തിയ താരങ്ങൾ: സ്‌മൃത മന്ദാന (3.5 കോടി രൂപ), റിച്ച ഘോഷ് (2.75 കോടി രൂപ), എല്ലിസ് പെറി (2 കോടി രൂപ), ശ്രേയങ്ക പാട്ടീൽ (60 ലക്ഷം രൂപ).
റിലീസ് ചെയ്‌ത കളിക്കാർ: ഡാനി വ്യാറ്റ്, സബ്ബിനെനി മേഘന, ചാർലി ഡീൻ, ജോർജിയ വെയർഹാം, ഹെതർ ഗ്രഹാം, ജോഷിത വിജെ, കനിക അഹൂജ, കിം ഗാർത്ത്, പ്രേമ റാവത്ത്, രാഘ്വി ബിസ്‌റ്റ്, സ്‌നേഹ് റാണ, നുഷാത് പർവീൻ, ഏക്താ ബിഷ്ത്, ജാഗ്രവി സിംഗ് പവാർ, രേണുക പവാർ.
യുപി വാരിയേഴ്‌സ്:
നിലനിർത്തിയ താരങ്ങൾ: ശ്വേത സെഹ്‌രാവത് (50 ലക്ഷം രൂപ)
റിലീസ് ചെയ്‌ത കളിക്കാർ: അരുഷി ഗോയൽ, ജോർജിയ വോൾ, കിരൺ നവഗിരെ, വൃന്ദ ദിനേശ്, ചിനെല്ലെ ഹെൻറി, ദീപ്‌തി ശർമ്മ, ഗ്രേസ് ഹാരിസ്, ക്രാന്തി ഗൗഡ്, പൂനം ഖേംനാർ, സോഫി എക്ലെസ്റ്റോൺ, തഹ്‌ലിയ മക്‌ഗ്രാത്ത്, ഉമാ ചേത്രി, അലാന കിംഗ്, അഞ്ജലി സർവാനി, അഞ്ജലി സർവാനി, അഞ്ജലി സർവാനി താക്കൂർ.
WPL 2026: ശേഷിക്കുന്ന പഴ്‌സും RTM-കളും
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു – 6.15 കോടി (1 ആർടിഎം)
മുംബൈ ഇന്ത്യൻസ് – 5.75 കോടി (0 ആർടിഎം)
ഡൽഹി ക്യാപിറ്റൽസ് – 5.7 കോടി (0 ആർടിഎം)
ഗുജറാത്ത് ജയന്‍റ്‌സ് – 9 കോടി (3 ആർടിഎം)
യുപി വാരിയേഴ്‌സ് – 14.5 കോടി (4 ആർടിഎം)