രണ്ട് മുസ്ലീം സംഘടനകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച്‌ ടെക്സസ്

രണ്ട് മുസ്ലീം സംഘടനകളെ തീവ്രവാദ സംഘടനകളായി  പ്രഖ്യാപിച്ച്‌  ടെക്സസ്

ടെക്‌സസ് :അമേരിക്കയിലെ ടെക്‌സസില്‍ (Texas) രണ്ട് മുസ്ലീം സംഘടനകളെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ പെടുത്തി. അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പൗരാവകാശ സംഘടനകളിലൊന്നായ സിഎഐആറും (CAIR) ലോകമെമ്പാടുമുള്ള മുസ്ലീം ബ്രദര്‍ഹുഡിനെയുമാണ് (Muslim Brotherhood) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

"ഇന്ന് ഞാന്‍ മുസ്ലീം ബ്രദര്‍ഹുഡിനെയും കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സിനെയും വിദേശ തീവ്രവാദ സംഘടനകളായും രാജ്യാന്തര ക്രിമിനല്‍ സംഘടനകളായും പ്രഖ്യാപിക്കുന്നു", ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ടെക്‌സസില്‍ ഭൂമി വാങ്ങുന്നതില്‍ നിന്നും ഏറ്റെടുക്കുന്നതില്‍ നിന്നും ഈ സംഘടനകളെ വിലക്കിയതായും ഇവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് സംസ്ഥാനത്തിന് കേസെടുക്കാന്‍ അധികാരം നല്‍കിയതായും ഗവര്‍ണര്‍ പോസ്റ്റില്‍ വ്യക്തമാക്കി.മുസ്ലീം ജനസംഖ്യ അതിവേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിലെ സംസ്ഥാനങ്ങളില്‍ ഒന്നാണ് ടെക്‌സസ്. ലോക ജനസംഖ്യ റിവ്യു സ്ഥിതിവിവരകണക്കുകള്‍ പ്രകാരം 2025-ല്‍ 3,13,000 മുസ്ലിങ്ങളാണ് ടെക്‌സസില്‍ ഉള്ളത്.