"വിഎംസുധീരൻ്റെ പ്രസ്‌താവനയിൽ മുഖ്യമന്ത്രി പ്രതികരിക്കണം" : എകെ ബാലൻ

"വിഎംസുധീരൻ്റെ പ്രസ്‌താവനയിൽ മുഖ്യമന്ത്രി പ്രതികരിക്കണം" : എകെ ബാലൻ

പാലക്കാട്: മദ്യ നികുതി ഇളവിനെതിരായ വിഎം സുധീരൻ്റെ പ്രസ്‌താവനയോട് മുഖ്യമന്ത്രി  പ്രതികരിക്കണമെന്ന്  മുൻ മന്ത്രിയും സിപിഎം നേതാവുമായ  എകെ ബാലൻ. വിഎം സുധീരൻ്റെ പ്രസ്‌താവനയോട് മുഖ്യമന്ത്രി ഇന്ന് തന്നെ പ്രതികരിക്കണമെന്ന് എകെ ബാലൻ. വീര്യം കുറഞ്ഞ മദ്യനികുതിയിളവിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വിഎം സുധീരൻ പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നികുതി ഇളവ് നടപടികൾ ധനബില്ലിൽ നിന്ന് ഒഴിവാക്കണം എന്ന സുധീരൻ്റെ പ്രസ്‌താവനയിൽ, മുഖ്യമന്ത്രി ഉടൻ പ്രതികരിക്കണമെന്ന് എകെ ബാലൻ ആവശ്യപ്പെട്ടു. നയപരമായ ചർച്ച മുന്നണി ബജറ്റിന് മുമ്പാണ് നടത്തുന്നതിന് ബജറ്റിന് ശേഷമല്ല. നികുതി ഇളവ് വിഷയം ബജറ്റ് കമ്മിറ്റിക്ക് വിടാൻ പോകുന്നില്ല. കോർപറേറ്റുകൾക്ക് വേണ്ടിയാണ് യുഡിഎഫ് ബജറ്റെന്നും എകെ ബാലൻ്റെ വാക്കുകൾ. ഈ ബജറ്റിന് സ്പീക്കർ അനുമതി നൽകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പീക്കർക്ക് കത്ത് നൽകുമെന്നും എകെ ബാലൻ പറഞ്ഞു. അതേസമയം, മദ്യനികുതിയിളവിൽ വിഡി സതീശനെതിരെ വിമർശനവുമായാണ് വിഎം സുധീരൻ രംഗത്ത് വന്നത്. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുൻപ് പാർട്ടി തലത്തിലും മുന്നണി തലത്തിലും ചർച്ച നടത്തണമായിരുന്നെന്നും മദ്യവ്യാപനത്തിനെതിരായ പ്രഖ്യാപിതനയം നടപ്പിലാക്കണമെന്നും സുധീരൻ പറഞ്ഞു.മദ്യവിരുദ്ധ നിലപാടുള്ള വി എം സുധീരൻ മുഖ്യമന്ത്രി വി ഡി സതീശനെതിരെയാണ് തുറന്നടിച്ചത്. മദ്യവിരുദ്ധനയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് വി എം സുധീരൻ കത്തയച്ചിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് യുഡിഎഫിൽ യോഗത്തിൽ ആവശ്യപ്പെടാനാണ്, കടുത്ത അതൃപ്തിയിലുള്ള മുസ്ലീം ലീഗ് ഒരുങ്ങുന്നത്.വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിഷയം വിവാദമായതിന് പിന്നാലെ യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞത്. പാർട്ടിയിലും മുന്നണിയിലും വിഷയം നേരത്തെ ചർച്ച ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഉയർന്ന വിവാദം ഒഴിവാക്കാമായിരുന്നെന്ന് വി എം സുധീരൻ പറഞ്ഞു. മദ്യത്തിൻ്റെ വ്യാപനവും ഉപയോഗവും കുറയ്ക്കുകയും ലഹരിക്കെതിരെ പോരാട്ടം നടത്തുകയുമെന്നതാണ് കോൺഗ്രസ് നയം.