ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ മാറ്റി നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ഡോ. കെ.ജെ. റീനയെ മാറ്റി നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു. ഡോ. കെ.ജെ. റീനയെ മാറ്റി നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു. ഡോ. റീനയെ മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കൃത്യവിലോപം കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഡോ. റീനയെ തൽസ്ഥാനത്തുനിന്ന് മാറ്റിയത്. പകരം ഡോ. വി. മീനാക്ഷിയ്ക്ക് ആരോഗ്യവകുപ്പിന്റെ അധിക ചുമതല നൽകുകയും ചെയ്തു.എന്നാൽ, സ്ഥലംമാറ്റ നടപടികളിൽ ചട്ടങ്ങൾ പാലിച്ചില്ലെന്നും താൻ അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും വാദിച്ചാണ് ഡോ. റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. ട്രൈബ്യൂണൽ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരേ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് ഹൈക്കോടതി ഇപ്പോൾ അനുകൂല വിധി പുറപ്പെടുവിച്ചിരിക്കുന്നത്.