"കാപ്പ കേസ് പ്രതി സുഗതന് വിലങ്ങുവച്ചില്ല, രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ട സിപിഎം പ്രവർത്തകർക്ക് കൈവിലങ്ങ്"
തിരുവനന്തപുരം: കാപ്പ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് യുഡിഎഫ് സർക്കാർ സംരക്ഷണം നൽകുകയാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി കൗൺസിലറെ പോലീസ് കൈവിലങ്ങ് വെക്കാതെ കൊണ്ടുവരുമ്പോൾ, രാഷ്ട്രീയ കേസുകളിൽ ഉൾപ്പെടുന്ന സിപിഎം പ്രവർത്തകരെ വിലങ്ങുവെച്ചാണ് കോടതിയിൽ ഹാജരാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.ഇതിലൂടെ യുഡിഎഫ് സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നതെന്നും വി. ജോയ് കുറ്റപ്പെടുത്തി. രാഷ്ട്രീയ കേസുകളിൽ പ്രതികളാകുന്ന സിപിഎം പ്രവർത്തകരെ കൈവിലങ്ങുവെയ്ക്കാനാണ് ആഭ്യന്തരമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. മുൻ കൗൺസിലർ ഐ.പി. ബിനു, എസ്.എഫ്.ഐ നേതാവ് നന്ദൻ എന്നിവരെ ഇത്തരത്തിൽ വിലങ്ങുവെച്ചാണ് കോടതിയിൽ എത്തിച്ചത്.
എന്നാൽ, കാപ്പ കേസ് പ്രതി സുഗതന് വിലങ്ങില്ല. ബിജെപി നേതാക്കൾക്ക് എന്ത് സഹായവും ചെയ്തുകൊടുക്കാൻ യുഡിഎഫ് ഭരണകൂടം തയ്യാറാണെന്നും ഇരട്ടനീതിയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും വി. ജോയ് കൂട്ടിച്ചേർത്തു.ഇതിലൂടെ യുഡിഎഫ് സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നതെന്നും വി. ജോയ് കുറ്റപ്പെടുത്തി. രാഷ്ട്രീയ കേസുകളിൽ പ്രതികളാകുന്ന സിപിഎം പ്രവർത്തകരെ കൈവിലങ്ങുവെയ്ക്കാനാണ് ആഭ്യന്തരമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. മുൻ കൗൺസിലർ ഐ.പി. ബിനു, എസ്.എഫ്.ഐ നേതാവ് നന്ദൻ എന്നിവരെ ഇത്തരത്തിൽ വിലങ്ങുവെച്ചാണ് കോടതിയിൽ എത്തിച്ചത്.
.