''യുദ്ധം അവസാനിച്ചു": സമാധാന കരാറിനായി ട്രംപ് ഇന്ന് മധ്യ ഏഷ്യയിലേക്ക്

കയ്‌റോ: ഇസ്രയേൽ-പലസ്‌തീൻ സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ഉച്ചകോടിയിൽ പങ്കെടുക്കാനായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ) മധ്യ ഏഷ്യസന്ദർശിക്കും. ഇസ്രയേലും ഹമാസും അംഗീകരിച്ച പദ്ധതി ചർച്ച ചെയ്യാനുള്ള രാജ്യാന്തര ഉച്ചകോടിയിൽ ഉച്ചതിരിഞ്ഞ് ട്രംപ് പങ്കെടുക്കും.ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ അംഗീകരിച്ചതിന് ശേഷമുള്ള ട്രംപിൻ്റെ ആദ്യ സന്ദർശനമാണിത്. ഈ വര്‍ഷം രണ്ടാം തവണയാണ് ട്രംപിൻ്റെ മധ്യ ഏഷ്യൻ രാജ്യങ്ങളുടെ സന്ദർശനം.മധ്യ ഏഷ്യൻ മേഖലയിലെ നേതാക്കളെ ഒരുമിച്ച് കൊണ്ടുവരാൻ ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതായി ട്രംപ് പറഞ്ഞു. 'ഞങ്ങൾ എല്ലാവരെയും സന്തോഷിപ്പിക്കാൻ പോകുന്നു,' ജൂതന്മാരായാലും അറബ് രാജ്യങ്ങളായാലും മുസ്ലീങ്ങളായാലും സന്തുഷ്‌ടരാണ്,' ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രയേലിൽ തങ്ങിയതിനു ശേഷം ഈജിപ്‌തിലേയ്ക്ക് പോകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു."ശക്തമായതും സമ്പന്നവുമായ രാജ്യങ്ങളിലെ എല്ലാ നേതാക്കളെയും കാണാനാണ് പോകുന്നത്. എല്ലാവരും കരാറിൽ പങ്കാളികളാണ്," ട്രംപ് പറഞ്ഞു. തിങ്കളാഴ്‌ച രാവിലെ ടെൽഅവീവിൽ എത്തുന്ന ട്രംപ് ബന്ദികളുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തും. തുടർന്ന് ഇസ്രയേൽ നിയമനിർമാതാക്കളെ അഭിസംബോധന ചെയ്യും.ഈജിപ്‌തിലെ ഷാമെൽ ഷെയ്ഖിൽ ട്രംപിൻ്റെയും ഈജിപ്‌ത് പ്രസിഡൻ്റ് അബ്‌ദുൽ ഫത്താ അൽ സിസിയുടെയും അധ്യക്ഷതയിൽ ഇരുപതോളം ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കടുക്കും. വെടിനിർത്തൽ കരാറിൽ ഔദ്യോഗികമായി ഒപ്പുവയ്ക്കുന്നതിനെ ഈജിപ്‌തിലേയ്ക്ക് പോകുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കരാറിനെ കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ചൊവ്വാഴ്‌ച രാത്രിയിൽ ട്രംപ് അമേരിക്കയിലേക്ക് തിരിക്കും.
അമേരിക്കയുടെ ക്ഷണം ലഭിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കെടുക്കില്ല. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഉച്ചകോടിയിൽ മോദിക്ക് പകരം ഇന്ത്യയെ പ്രതിനിധീകരിക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കീർത്തി വർധൻ സിങ് ഈജിപ്‌തിലെത്തി. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും മറ്റ് 20 ഓളം ലോക നേതാക്കളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉച്ചകോടിയിലേക്കായിരുന്നു പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിരുന്നത്.ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്‌ദുൽ ഫത്താഹ് അൽ-സിസി ആതിഥേയത്വം വഹിക്കുന്ന സമാധാന ഉച്ചകോടി ഗാസയിലും മധ്യ ഏഷ്യയിലും ശാശ്വത സമാധാനം കൊണ്ടുവരുന്നതിനുള്ള വഴികൾ ചർച്ച ചെയ്യും. അൽ-സിസിയും ട്രംപും സംയുക്തമായി ഇതിന് നേതൃത്വം നൽകും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.