യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ താരിഫ് ചുമത്താനുള്ള തീരുമാനത്തിൽ ട്രംപ് പിന്മാറി

യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ താരിഫ് ചുമത്താനുള്ള തീരുമാനത്തിൽ ട്രംപ് പിന്മാറി

ദാവോസ്,(സ്വിറ്റ്സർലൻഡ്):  യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ താരിഫ് ചുമത്താനുള്ള തീരുമാനത്തിൽ നിന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പിന്മാറി . 8 യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ ചുമത്തുമെന്ന് അവകാശപ്പെട്ടിരുന്ന തീരുവ പ്രഖ്യാപനമാണ് നാറ്റോയുമായി ധാരണയിലെത്തിയതിനെ തുടർന്ന് പിൻവലിച്ചത് .ഫെബ്രുവരി ഒന്നു മുതൽ താരിഫ് ഏർപ്പെടുത്തുമെന്നായിരുന്നു  ട്രംപിൻ്റെ  പ്രഖ്യാപനം .

സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽവച്ചു നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി നിർണായക കൂടിക്കാഴ്‌ച ട്രംപ് നടത്തിയിരുന്നു. താരിഫ് പിൻവലിച്ചതിന് പിന്നാലെ ട്രംപ്, നാറ്റോ മേധാവിയുമായി ഒരു കരാറിന് സമ്മതിക്കുകയും ചെയ്‌തു. ഗ്രീൻലാൻഡ് വിഷയത്തിൽ ചില യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്താനുള്ള പദ്ധതികളുണ്ടായിരുന്നതായും അവ ഇപ്പോൾ പിൻവലിക്കുന്നതായും ട്രംപ് അറിയിച്ചു ."ഫെബ്രുവരി 1 മുതൽ താരിഫ് നടപ്പാക്കുമെന്ന തീരുമാനം പിൻവലിച്ചു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി നടത്തിയ വളരെ ഫലപ്രദമായ കൂടിക്കാഴ്‌ചയെ തുടർന്നാണ് ഈ തീരുമാനം. ഗ്രീൻലാൻഡിനെയും വിശാലമായ ആർട്ടിക് മേഖലയെയും സംബന്ധിച്ച ഭാവി കരാറിൻ്റെ രൂപരേഖയ്‌ക്ക് തുടക്കമിട്ടു" എന്ന് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കും നാറ്റോ സഖ്യകക്ഷികൾക്കും ഇത് ഗുണകരമാകുമെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച ഒരു പോസ്റ്റിൽ ട്രംപ് കൂട്ടിച്ചേർത്തു.