മരിയ കൊറിന മചാഡോ നൊബേൽ സ്വീകരിച്ചത് തന്നോടുള്ള ബഹുമാനാർത്ഥമെന്ന് ട്രംപ്

മരിയ കൊറിന മചാഡോ നൊബേൽ സ്വീകരിച്ചത് തന്നോടുള്ള ബഹുമാനാർത്ഥമെന്ന്  ട്രംപ്

വാഷിങ്ടൺ: 2025-ലെ നൊബേൽ പുരസ്‌ക്കാരം ലഭിച്ച വെനസ്വേലേയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക് തന്നെ വിളിച്ചിരുന്നെന്നും തന്നോടുള്ള ബഹുമാനാർഥം സമ്മാനം സ്വീകരിച്ചുവെന്ന് മരിയ പറഞ്ഞതായും ട്രംപ് . പുരസ്‌ക്കാര ജേതാവിന് നിരവധി തവണ സഹായം നൽകിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു.വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവർത്തിച്ചതിനും സ്വേച്‌ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനും നയിച്ച പോരാട്ടത്തിനാണ് മരിയ കൊറിന മചാഡോയ്ക്ക് നൊബേൽ പുരസ്‌ക്കാരം നൽകിയതെന്നുമാണ്  നോർവീജിയൻ നൊബേൽ കമ്മിറ്റി പ്രഖ്യാപിച്ചത് .

"ട്രംപ് ഈ പുരസ്‌കാരം അർഹിക്കുന്നതിനാൽ ഞാൻ ഇത് സ്വീകരിക്കുന്നു" എന്നായിരുന്നു മരിയ കൊറിന മചാഡോയുടെ പ്രതികരണം. "മരിയയ്ക്ക് ലഭിച്ച നൊബേൽ പുരസ്‌ക്കാരം എനിക്ക് തരൂ എന്ന് ഞാൻ പറഞ്ഞില്ല. എന്നാൽ അവർ അങ്ങനെ ആഗ്രഹിച്ചിരിക്കാം. ഞാൻ അവരെ സഹായിക്കുകയായിരുന്നു. ദുരന്ത സമയത്ത് വെനസ്വലേയ്ക്ക് ആവശ്യമായിരുന്ന ധാരാളം സഹായങ്ങൾ നൽകിയിട്ടുണ്ട്. ദശലക്ഷ കണക്കിന് ജീവൻ രക്ഷിക്കാനായതിൽ ഞാൻ സന്തുഷ്‌ടനാണ്." ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.ഏഴ് യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച ട്രംപ് റഷ്യ- യുക്രെയ്‌ൻ സംഘർഷത്തെ തൻ്റെ സമാധാന ശ്രമങ്ങളുടെ ഭാഗമായി ബന്ധപ്പെടുത്തി.

"മറ്റ് ഏഴ് യുദ്ധങ്ങളുടെ കാര്യമോ? ഓരോ യുദ്ധം അവസാനിപ്പിച്ചതിനും എനിക്ക് നൊബേൽ ലഭിക്കണം. റഷ്യയെയും യുക്രെയ്‌നേയും തടഞ്ഞാൽ എനിക്ക് ഉറപ്പായും നൊബേൽ ലഭിക്കണം. ഞാൻ നിർത്തലാക്കിയ ഏഴും വലിയ യുദ്ധങ്ങളായിരുന്നു." മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. അർമേനിയ, അസർബൈജാൻ, കൊസാവോ, സെർബിയ, ഇസ്രയേൽ, ഇറാൻ, ഈജിപ്‌ത്, എത്യോപ്യ, റുവാണ്ട, കോംഗോ എന്നീ രാജ്യങ്ങളിലെ സംഘർഷങ്ങൾ അവസാനിപ്പിച്ചത് താനാണെന്നും ട്രംപ് അവാകശപ്പെട്ടു.

പുരസ്‌ക്കാര പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വരെ തന്‍റെ അവകാശവാദം ട്രംപ് ആവര്‍ത്തിച്ചിരുന്നു. ബറാക് ഒബാമയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചതിനെ ട്രംപ് വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. ഒന്നും ചെയ്യാത്തതിനാണ് ഒബാമയ്ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. രാജ്യത്തെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒബാമയ്ക്ക് അവര്‍ പുരസ്‌കാരം നല്‍കി. ഒബാമ ഒരു നല്ല പ്രസിഡൻ്റ് ആയിരുന്നില്ലെന്നും ട്രംപ് പരിഹസിച്ചു.പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും അവരുടെ ശബ്‌ദങ്ങൾ ലോകം കേൾക്കുമെന്ന ഭാവിയുടെ പ്രതീക്ഷയാണ് മരിയ കൊറിന മചാഡോ ഉൾക്കൊള്ളുന്നതെന്ന് നൊബേൽ സമ്മാന കമ്മിറ്റി അറിയിച്ചിരുന്നു. സമാധാന പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള ആൽഫ്രഡ് നോബലിൻ്റെ വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന മൂന്ന് മാനദണ്ഡങ്ങളും മച്ചാഡോ പാലിക്കുന്നുണ്ടെന്നും സെലക്ഷൻ കമ്മിറ്റി കൂട്ടിച്ചേർത്തു.ട്രംപ് നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് പ്രതികരിച്ച് നിരവധി നേതാക്കളാണ് രംഗത്ത് എത്തിയിരുന്നത്. 2025 ലെ നൊബേൽ സമ്മാനം ട്രംപിന് നൽകൂ, ട്രംപ് അത് അർഹിക്കുന്നുണ്ട്. എന്നായിരുന്നു ഇസ്രയേൽ പ്രസിഡൻ്റ് ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രതികരണം. "അജ്ഞാതയായ ഒരു സ്ത്രീയ്ക്ക് പകരം സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ട്രംപ് അർഹനാണെന്ന് ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നു." എന്നായിരുന്നു റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റെ പ്രതികരണം.

ലാറ്റിൻ അമേരിക്കയിൽ അടുത്തിടെ നടന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയവരിലൊരാളായിരുന്നു മരിയ കൊറിന മചാഡോ. വെനസ്വേലയില്‍ നിക്കോളാസ് മഡൂറോയുടെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരിൻ്റെ മുഖ്യവിമര്‍ശകയും ഇസ്രയേലിനോട് കൂറു പുലർത്തുന്ന പ്രതിപക്ഷ നേതാവുണ് മരിയ കൊറിന മചാഡോ."വെനസ്വേലയുടെ മാര്‍ഗരറ്റ് താച്ചർ" എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ മരിയ കൊറിന മചാഡോയെ വിശേഷിപ്പിക്കുന്നത്.