Global
ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ട്രംപ്; നിലപാട് തുടർന്നാൽ രാജ്യത്തിനെതിരെ ശക്തമായ താരിഫുകൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെ രൂക്ഷമായി വിമർശിച്ചത് നയതന്ത്രതലത്തിൽ ചർച്ചയാകുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ഇന്ത്യയും ചൈനയും സഹായം നൽകുന്നുവെന്ന് ആരോപിച്ച ട്രംപ്, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു.