കാത്തിരിപ്പിന് അന്ത്യം! 230 കോടി രൂപ അടിച്ച അനിൽകുമാറിൻ്റെ ചിത്രവും വിഡിയോയും പുറത്തുവിട്ട് യുഎഇ ലോട്ടറി

ദുബായ് :ഒടുവിൽ യുഎഇ ലോട്ടറി ജാക്പോട്ട് ആയ 10 കോടി ദിർഹം (ഏകദേശം 239 കോടിയോളം രൂപ) നേടിയ ഭാഗ്യവാന്റെ ചിത്രവും വിഡിയോയും പുറത്തുവിട്ട് യുഎഇ ലോട്ടറി.കണ്ണടച്ച് തുറക്കും മുമ്പ് ശതകോടീശ്വരനായി മാറിയ ഇന്ത്യൻ പ്രവാസിയും അനിൽകുമാർ ബൊല്ലയാണ് ഭാഗ്യവാൻ. 29 കാരനായ ഇന്ത്യാക്കാരൻ നിലവിൽ അബുദാബിയിലാണ് താമസം. അനിൽ കുമാർ ബി എന്ന പേര് ആ ഭാഗ്യവാൻ മലയാളിയായിരിക്കും എന്ന സൂചനകളിലായിരുന്നു പലരും അന്വേഷിച്ചിരുന്നത്.2025 ഒക്ടോബർ 18 ശനിയാഴ്ച നടന്ന യുഎഇ ലോട്ടറിയുടെ 23-ാമത് ലക്കി ഡേ നറുക്കെടുപ്പിൽ അനിൽകുമാർ ബി എടുത്ത #251018, നമ്പരിലൂടെയാണ് ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയത്."ഈ വിജയം എന്റെ വന്യമായ സ്വപ്നങ്ങൾക്കും അപ്പുറമാണ്," യുഎഇ ലോട്ടറിയുമായുള്ള അഭിമുഖത്തിൽ വികാരഭരിതനായ അനിൽകുമാർ പറഞ്ഞു.സംഭവം വിവരിച്ചുകൊണ്ട്, 10 കോടി ദിർഹം സമ്മാനം നേടിയ വിവരം അറിഞ്ഞപ്പോൾ താൻ ആകെ സ്തബ്ധനായിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെ ഇതുവരെ നൽകിയിട്ടുള്ളയതിൽ വച്ച് ഏറ്റവും വലിയ ലോട്ടറി സമ്മാനമാണ് അനിൽകുമാർ ബി സ്വന്തമാക്കിയത് . യു എ ഇ ലോട്ടറിയുടെ വില 50 ദിർഹമാണ്. സാധാരണ ഈ ലോട്ടറി ടിക്കറ്റ് നറുക്കെടുക്കുമ്പോൾ ആറ് നമ്പറുകളും വ്യത്യസ്തമായി വരാറില്ല. പക്ഷേ ഇത്തവണ കാര്യങ്ങൾ മാറിമറിഞ്ഞു. വ്യത്യസ്തമായ ആറ് നമ്പറുകളാണ് ഇത്തവണ നറുക്കെടുത്തപ്പോൾ ലഭിച്ചത്. 25, 18, 29, 11, 7, 10 എന്നിങ്ങനെയായിരുന്നു ആ നമ്പറുകൾ.