തൊഴില്‍ വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ പോസ്‌റ്റുകളും പരിശോധിക്കുന്നതായി യുഎസ് എംബസി

തൊഴില്‍ വിസ അപേക്ഷകരുടെ  സോഷ്യൽ മീഡിയ പോസ്‌റ്റുകളും പരിശോധിക്കുന്നതായി  യുഎസ് എംബസി

മുംബൈ : ഡിസംബർ 15 മുതൽ സ്‌റ്റാൻഡേർഡ് വിസ സ്ക്രീനിംഗിൻ്റെ ഭാഗമായി എല്ലാ എച്ച്-1ബി (തൊഴില്‍ വിസ അപേക്ഷകർക്ക്), എച്ച് 4 (ആശ്രിതരായവർക്ക്) അപേക്ഷകർക്കും ആഗോളതലത്തിൽ കർശനമായ പരിശോധന നടക്കുന്നുണ്ടെന്ന് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു. ഇന്ത്യയിൽ ഈ മാസം അവസാനം നടത്താൻ നിശ്ചയിച്ചിരുന്ന ആയിരക്കണക്കിന് എച്ച്-1ബി വിസ അപേക്ഷകരുടെ മുൻകൂട്ടി നിശ്ചയിച്ച അഭിമുഖങ്ങൾ പെട്ടെന്ന് മാറ്റിവച്ച സാഹചര്യത്തിലാണ് എംബസിയുടെ പ്രസ്‌താവന.

"ഡിസംബർ 15 മുതൽ സ്‌റ്റാൻഡേർഡ് വിസ സ്ക്രീനിംഗിൻ്റെ ഭാഗമായി എല്ലാ രാജ്യങ്ങളിലേയും എച്ച്-1ബി, എച്ച് 4 അപേക്ഷകർക്കും ഓൺലൈൻ പരിശോധനകൾ നടത്തുന്നു", എന്ന് എക്‌സ് പോസ്‌റ്റിൽ കുറിച്ചു.ഡൊണാൾഡ് ട്രംപ്."എച്ച്-1ബി പ്രോഗ്രാമിൻ്റെ ദുരുപയോഗം പരിഹരിക്കാനുള്ള ശ്രമമാണിത്. അതേസമയം ഇത് മികച്ച താത്‌ക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ അനുവദിക്കുന്നു. യുഎസ് എംബസികളും കോൺസുലേറ്റുകളും എച്ച്-1ബി, എച്ച് 4 നോൺ ഇമിഗ്രൻ്റ് വിസ അപേക്ഷകൾ സ്വീകരിക്കുകയും പ്രോസസ്‌ ചെയ്യുകയും ചെയ്യുന്നു. അപേക്ഷകർ കഴിയുന്നത്ര നേരത്തെ അപേക്ഷിക്കാനും പറയുന്നു", എന്നും പോസ്‌റ്റിൽ കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയ പോസ്‌റ്റുകളും പ്രൊഫൈലുകളും പരിശോധിക്കുന്നു:

യുഎസ് ഭരണകൂടം കുടിയേറ്റക്കാരുടെ എണ്ണം പരിശോധിക്കുന്നതിനുള്ള നയത്തിന് കീഴിൽ എച്ച്-1ബി വിസ പ്രോഗ്രാം കർശനമാക്കുകയാണ്. സോഷ്യൽ മീഡിയ പോസ്‌റ്റുകളും വിസ അപേക്ഷകരുടെ പ്രൊഫൈലുകളും ഇപ്പോൾ വ്യാപകമായി പരിശോധിച്ചുവരികയാണ്. എച്ച്-1ബി വിസ പ്രോഗ്രാമിന് കീഴിൽ കമ്പനികൾ യുഎസിൽ ജോലി ചെയ്യാൻ പ്രത്യേക വൈദഗ്‌ധ്യമുള്ള റിക്രൂട്ട് ചെയ്യുന്നു. തുടക്കത്തിൽ മൂന്ന് വർഷത്തേക്ക്. ഇത് മൂന്ന് വർഷത്തേക്ക് കൂടി പുതുക്കാവുന്നതാണ്.

ഔദ്യോഗിക സ്രോതസുകൾ പ്രകാരം ഡിസംബർ 15 മുതൽ മുൻപ് അപ്പോയിൻ്റ് മെൻ്റ് നൽകിയിരുന്ന എല്ലാ അപേക്ഷകർക്കും അഭിമുഖങ്ങളും ഉണ്ടാകുന്നതാണ്. മെച്ചപ്പെട്ട പരിശോധന നടപടികൾ കണക്കിലെടുത്ത് എച്ച്-1ബി വിസ അപേക്ഷകരുടെ ഷെഡ്യൂൾ ചെയ്‌ത അഭിമുഖങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നത് അവരുടെ യുഎസിലേക്കുള്ള തിരിച്ചുവരവിൽ ഗണ്യമായ കാലതാമസത്തിന് കാരണമാകും. ഇന്ത്യയിൽ ഇതിനകം തന്നെ നിരവധി അപേക്ഷകർ എത്തിയിട്ടുണ്ട്. ജോലിക്കായി യുഎസിലേക്ക് മടങ്ങാൻ സാധുവായ എച്ച്-1ബി വിസ ഇല്ലാത്തതിനാൽ ഇപ്പോൾ യുഎസിലേക്ക് മടങ്ങാൻ കഴിയുന്നില്ല.

ജൂൺ 23 ന് എഫ്, എം, ജെ നോൺ ഇമിഗ്രൻ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവരോട് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്വകാര്യമാക്കി വയ്‌ക്കരുതെന്ന് യുഎസ് എംബസി ആവശ്യപ്പെട്ടിരുന്നു. ഇത് നിയമപ്രകാരം യുഎസിലേക്കുള്ള ആളുകളുടെ എഡൻ്റിറ്റിയും പ്രവേശനക്ഷമതയും സ്ഥാപിക്കുന്നതിന് അത്യാവശ്യമാണെന്ന് അവർ പറഞ്ഞു.

ഓരോ വിസ വിധിനിർണയവും ദേശീയ സുരക്ഷാ തീരുമാനമാണെന്ന് യുഎസ് ഭരണകൂടം അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഡിസംബർ 18 ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് പറഞ്ഞിരുന്നു. യുഎസ് വിസ ഒരു അവകാശമല്ല, മറിച്ച് ഒരു പ്രത്യേകാവകാശമാണെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുടർന്നുള്ള നടപടികളുടെ ഭാഗമായി യുഎസിലേയ്‌ക്ക് പ്രവേശനമില്ലാത്ത വിസ അപേക്ഷകരെ തിരിച്ചറിയുന്നതിനായി യുഎസ് ഭരണകൂടം (യഥാക്രമം ജൂൺ 18, ഡിസംബർ 3 തീയതികളിലെ വിജ്ഞാപനങ്ങൾ വഴി) സ്ക്രീനിംഗും പരിശോധനയും വിപുലീകരിച്ചു. ഇത് എഫ്, എം, ജെ നോൺ ഇമിഗ്രൻ്റ് ക്ലാസിഫിക്കേഷനുകളായ വിദ്യാർഥി, എക്‌സ്ചേഞ്ച് വിസിറ്റർ അപേക്ഷകർക്കും എച്ച്-1ബി അപേക്ഷകർക്കും അവരുടെ ആശ്രിതർക്കും (എച്ച് 4) ബാധകമാണ്. ഇത് വിസ എപ്പോയ്‌ൻ്റ്മെൻ്റ് ഷെഡ്യൂളുകളെ കൂടുതൽ ബാധിക്കുന്നു എന്ന് എംഒഎസ്‌ പറഞ്ഞിരുന്നു.

വിസ വിതരണവും അനുബന്ധ നയ നടപടിക്രമ ചട്ടക്കൂടുകളും ബന്ധപ്പെട്ട രാജ്യത്തിൻ്റെ പരമാധികാര അവകാശമാണെന്ന് വ്യക്തമാക്കി. വിദ്യാർഥികളുടെയും പ്രൊഫഷണലുകളുടെയും ഹ്രസ്വകാല ടൂറിസ്‌റ്റ്, ബിസിനസ് യാത്രകൾ സുഗമമാക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള ചട്ടക്കൂടുകൾ പ്രേത്സാഹിപ്പിക്കുന്നതിന് ഇന്ത്യാ ഗവൺമെൻ്റ് യുഎസ് ഗവൺമെൻ്റുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും കീർത്തി വർധൻ സിംഗ് പറയുന്നു.