കടയിൽ നിന്നും മോഷ്ട്ടിച്ചതിൻ്റെ പേരിൽ പിടിയിലായ ഇന്ത്യൻ യുവതിയുടെ വീഡിയോ പുറത്തുവിട്ട് യുഎസ് പോലീസ്

വാഷിംഗ്‌ടൺ : യുഎസിൽ മോഷണകുറ്റത്തിന് പിടിയിലായതിനുശേഷം പുറത്തുവിടുന്ന ഇന്ത്യൻ സ്ത്രീകളുടെ വീഡിയോയിൽ പുതിയ ഒന്നുകൂടി. യുഎസിലെ ടാര്‍ഗറ്റ് സ്റ്റോറില്‍ നിന്നും മോഷ്ടിക്കുകയും പിന്നീട് പിടിക്കപ്പെടുമ്പോൾ കരഞ്ഞ് നിലവിളിക്കുകയും ചെയ്യുന്ന ഇന്ത്യകാരിയുടെ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. സമാനമായ മൂന്നോ നാലോ വീഡിയോകൾ യുഎസില്‍ നിന്നും നേരത്തെ പുറത്ത് വന്നിരുന്നു . ലക്ഷക്കണത്തിന് ആളുകൾ ഇതിനകം ഈ വീഡിയോ കണ്ടു കഴിഞ്ഞു. എന്നാല്‍ വീഡിയോ എപ്പോൾ, എവിടെവച്ചാണ് എടുത്തതെന്ന് വ്യക്തമല്ല.വീഡിയോയിൽ സാധനങ്ങൾ എടുത്തിറങ്ങിയപ്പോൾ പണം കൊടുക്കാന്‍ മറന്ന് പോയതാണെന്നും താന്‍ പണം കൊടുക്കാന്‍ തയ്യാറാണെന്നും പറഞ്ഞ് യുവതി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കരയുന്നുണ്ട് . കൈ വിലങ്ങ് അണിയിക്കാനായി യുവതിയോട് തിരിഞ്ഞ് നില്‍ക്കാൻ പോലീസ് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേൾക്കാം. വീഡിയോ ഫേസ്ബുക്കിലാണ് ആദ്യം പങ്കുവയ്ക്കപ്പെട്ടതെങ്കിലും ഇപ്പോൾ നിരവധി എക്സ് ഹാന്‍റിലുകളിലും പങ്കുവയ്ക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട് . "വിദേശത്ത് വന്ന് എന്തിനാണ് ഇന്ത്യൻ വനിതകൾ ഇങ്ങനെ മോഷ്ട്ടിക്കുന്നതെന്നും കരഞ്ഞുകൊണ്ടൊന്നും രക്ഷപ്പെടാൻ കഴിയില്ലാ "എന്നൊക്കെയുമുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.