വെനിസ്വേലയിലേയ്ക്കുള്ള എല്ലാ വാണിജ്യ വ്യോമാതിർത്തിയും ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ്

വെനിസ്വേലയിലേയ്ക്കുള്ള എല്ലാ വാണിജ്യ വ്യോമാതിർത്തിയും ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ്

വാഷിങ്‌ടണ്‍: വെനസ്വേല- യുഎസ്‌ സംഘര്‍ഷത്തില്‍ മഞ്ഞുരുക്കം.വെനിസ്വേലയിലേക്കുള്ള  എല്ലാ വാണിജ്യ വ്യോമാതിർത്തികളും തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . താമസിയാതെ അമേരിക്കക്കാർക്ക് ആ രാജ്യം സന്ദർശിക്കാൻ കഴിയും. വ്യോമാതിർത്തി തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തന്റെ ഗതാഗത സെക്രട്ടറി ഷോൺ ഡഫിക്കും യുഎസ് സൈനിക നേതാക്കൾക്കും നിർദ്ദേശം നൽകിയതായി യുഎസ് പ്രസിഡന്റ് പറഞ്ഞു. അമേരിക്കൻ പൗരന്മാർക്ക് വെനിസ്വേലയിലേക്ക് പോകാൻ കഴിയുമെന്നും അവർ അവിടെ സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യോമാതിര്‍ത്തി ഉടന്‍ തുറക്കുമെന്ന് വെനസ്വേലയിലെ ആക്‌ടിങ് പ്രസിഡന്‍റ് ഡെല്‍സി റോഡ്രിഗസ്. ഇക്കാര്യം യുഎസ്‌ പ്രസിഡന്‍റ് അറിയിച്ചൂവെന്നും റോഡ്രിഗസ്. അതേസമയം വ്യോമാതിര്‍ത്തി ഇന്ന് തന്നെ തുറക്കാന്‍ ഗതാഗത സെക്രട്ടറി ഷോൺ ഡഫിക്കും യുഎസ് സൈനിക നേതാക്കൾക്കും നിർദ്ദേശം നൽകിയതായും ട്രംപ് പറഞ്ഞു.'അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇനി വളരെ വേഗത്തില്‍ വെനസ്വേലയിലേക്ക് പോകാനാകും. വെനസ്വേലയില്‍ അവര്‍ സുരക്ഷിതരായിരിക്കും അവര്‍ക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വരില്ലെന്നും' ട്രംപ് പറഞ്ഞു. അതേസമയം വെനസ്വേലയിലേക്കുള്ള യാത്ര സംബന്ധിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അമേരിക്കക്കാർക്ക് മുന്നറിയിപ്പ് നൽകുന്നത് തുടർന്നുണ്ട്. എന്നാല്‍ ഒരു വിമാനമെങ്കിലും ഉടന്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തുമെന്നാണ് ട്രംപ് പറയുന്നത്.

'വെനസ്വേലയും യുഎസും തമ്മിലുള്ള ബന്ധത്തിന് 30 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് അമേരിക്കയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ നാറ്റ് പീപ്പർ' പ്രസ്‌താവനയില്‍ പറഞ്ഞു. 'ആ ബന്ധം നിലനിര്‍ത്താന്‍ തയ്യാറാണെന്നും വെനസ്വേലയിലേക്കുള്ള ബന്ധം പുനഃസ്ഥാപിക്കാനായാല്‍ ഇനി രാജ്യങ്ങളും തമ്മിലുള്ള ബിസിനസുകള്‍ക്ക് ഗുണകരമാകും. മാത്രമല്ല പുതിയ വാണിജ്യ അവസരങ്ങള്‍ സൃഷ്‌ടിക്കാനാകുമെന്നും' നാറ്റ് പീറ്റര്‍ പറഞ്ഞു.വ്യോമാതിര്‍ത്തി തുറക്കുന്നതോടൊപ്പം സംഘര്‍ഷത്തിനിടെ വെനസ്വേല കാരക്കാസില്‍ അടച്ച് പൂട്ടിയ യുഎസ് എംബസി വീണ്ടും തുറക്കാനുള്ള നടപടികളും ആരംഭിച്ചു.