ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിനം; റാഞ്ചിയില്‍ സച്ചിൻ ടെണ്ടുൽക്കറിൻ്റെ റെക്കോർഡ് മറികടന്ന് കോഹ്ലി

ഹൈദരാബാദ്: ദക്ഷിണാഫ്രക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിരാട് കോഹ്‌ലിക്ക് സെഞ്ചുറി. ഇതോടെ ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ ബാറ്റ്‌സ്‌മനായി വിരാട് കോലി മാറി. സച്ചിൻ ടെണ്ടുൽക്കറിൻ്റെ റെക്കോർഡാണ് താരം മറികടന്നത്.102 മത്തെ പന്തിൽ നിന്നാണ് കോഹ്‌ലി തൻ്റെ കരിയറിലെ 83-ാം സെഞ്ചുറി നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ യശ്വസി ജയ്‌സ്വാളിനെ നഷ്‌ടമായി. പിന്നീട് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇന്ത്യൻ ടീമിനെ നയിക്കുകയായിരുന്നു. ഏകദിന കരിയറിൽ കോലിയുടെ 52–ാം സെഞ്ചറിയാണിത്. 51 ടെസ്റ്റ് സെഞ്ചറികളുള്ള സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡാണ് കോലി മറികടന്നത്. 120 പന്തിൽ 135 റൺസെടുത്ത കോലി, 43–ാം ഓവറിലാണ് പുറത്തായത്.
ഷാഹിദ് അഫ്രീദിയെ മറികടന്ന് രോഹിത് ശർമ്മ
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടുന്ന താരമെന്ന റെക്കോഡ് രോഹിത് ശർമ്മ സ്വന്തമാക്കി. പാകിസ്ഥാൻ മുൻ ക്യാപ്‌റ്റൻ ഷാഹിദ് അപ്രീദിയെ മറികടന്നാണ് രോഹിത്തിൻ്റെ നേട്ടം. തൻ്റെ കരിയറിൽ 352 സിക്‌സുകളാണ് താരം നേടിയത്. അതേസമയം ഷാഹിദ് നേടിയത് 351 സിക്‌സുകളാണ്.
ഇന്ത്യൻ ഇന്നിങ്സിന്‍റെ 19.4–ാം ഓവറിൽ ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ യാസൻ എറിഞ്ഞ പന്തില്‍ രോഹിത് സിക്‌സ് പായിച്ചു. ഏകദിന മത്സരത്തില്‍ രോഹിത് ശർമയുടെ 352–ാം സിക്സറായിരുന്നു അത്. ഈ സിക്‌സര്‍ പായിച്ചതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന റെക്കോർഡും രോഹിത് എന്ന ഹിറ്റ്മാന്റെ പേരിലായി. 277 മത്സരങ്ങളിൽനിന്നാണ് രോഹിത്തിന്റെ നേട്ടം. 398 മത്സരങ്ങളിൽ നിന്ന് 351 സിക്സർ നേടിയ പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയുടെ റെക്കോർഡാണ് രോഹിത് ശർമ ഞൊടിയിടയില്‍ തകര്‍ത്തത്.അതേസമയം രോഹിത്തും കോഹ്‌ലിയും അർധസെഞ്ചുറി തികച്ചതോടെ ഇന്ത്യയുടെ സ്‌കോർ ഉയർന്നു. സ്‌കോർ 161 ൽ നിൽക്കവേയാണ് രോഹിത്ത് പുറത്തായത്. അതേസമയം ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച ഇന്ത്യൻ ജോഡികളും രോഹിത്തും കോഹ്‌ലുയുമാണ്.മത്സരത്തിനിറങ്ങുമ്പോൾ 349 സിക്സുകളാണ് രോഹിത്തിന്റെ പേരിലുണ്ടായിരുന്നത്. റെക്കോർഡിലേക്ക് മൂന്നു ഷോട്ടുകളുടെ ദൂരം മാത്രം. ഇന്ത്യന്‍ ഇന്നിങ്സിന്റെ 14.1 ഓവറിലാണ് രോഹിത് ആദ്യ സിക്സർ നേടിയത്. തൊട്ടടുത്ത പന്തിൽ വീണ്ടു സിക്സ്. ഇതോടെ അഫ്രീദിയുടെ റെക്കോർഡിനൊപ്പമെത്തി രോഹിത്. 20–ാം ഓവറിൽ റെക്കോർഡ് തകർത്ത ആ ‘ഹിറ്റ്’.
ഇന്ത്യ vs ദക്ഷിണാഫ്രിക്ക ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്‌മാൻമാരുടെ പട്ടികയിൽ വിരാട് കോഹ്‌ലി ജാക്വസ് കാലിസിനെ മറികടന്നു. 32 റൺസാണ് കാലിസിനെ മറികടക്കാൻ കോഹ്‌ലിക്ക് വേണ്ടി വന്നത്.
- സച്ചിൻ ടെണ്ടുൽക്കർ – 2001 റൺസ്
- വിരാട് കോഹ്‌ലി – 1536 റൺസ്
- ജാക്വസ് കാലിസ് – 1535 റൺസ്
- ഗാരി കിർസ്റ്റൺ – 1377 റൺസ്
- എ ബി ഡിവില്ലിയേഴ്‌സ് – 1357 റൺസ്