WMF ഗ്ളോബൽ കൺവെൻഷൻ , ജനുവരി 16,17,18 തീയ്യതികളിൽ ദുബായിയിൽ

WMF ഗ്ളോബൽ കൺവെൻഷൻ , ജനുവരി 16,17,18 തീയ്യതികളിൽ ദുബായിയിൽ

  മുംബൈ: ആഗോള മലയാളികൂട്ടായ്‍മയായ 'വേൾഡ് മലയാളി ഫെഡറേഷ'ൻ്റെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന, അഞ്ചാമത്  ഗ്ലോബൽ കൺവെൻഷൻ ദുബായിയിൽ വെച്ചുനടക്കും. ജനുവരി 16,17,18 തീയ്യതികളിൽ ദുബായിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, കേരള സംസ്‌ഥാന കൃഷിവകുപ്പ്  മന്ത്രി പി.പ്രസാദ്  ,പ്രതിപക്ഷ നേതാവ് വിഡിസതീശൻ ,പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഡോ. മുരളിതുമ്മാരക്കുടി, സന്തോഷ് ജോർജ്ജ് കുളങ്ങര ,ഡോ.സിദ്ദിഖ് അഹമ്മദ്   തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഡോ.ഉമ്മൻ ഡേവിഡിൻ്റെ നേതൃത്തിലുള്ള WMF മഹാരാഷ്ട്രാ പ്രതിനിധികളും കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട് 

സംഘടനയുടെ പത്താംവാർഷികത്തിൻ്റെ ഭാഗമായി'സ്നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാറ്റത്തിന് തിരികൊളുത്താ൦' എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന പരിപാടിയിൽ വെച്ച് വയനാട് ദുരന്തത്തിൽപെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ ഭവനപദ്ധതിയുടെ താക്കോൽ ദാനം നടക്കും. കൂടാതെ സ്ത്രീസുരക്ഷ ലക്ഷ്യമിട്ടുള്ള 'കരുതൽ' എന്ന പദ്ധതിയുംചടങ്ങിൽ   പ്രഖ്യാപിക്കും.

ആഗോളതലത്തിൽ സ്ത്രീകൾ, പ്രവാസികൾ, വിദേശരാജ്യങ്ങളിൽ പഠിക്കാനായി കേരളത്തിൽ നിന്നെത്തുമെന്നവിദ്യാർത്ഥികൾ,പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്നവർ ,മിഡിൽ ഈസ്റ്റിലുള്ള പ്രവാസികൾ - തുടങ്ങിയവർ അഭിമുഖീകരിക്കുന്ന വിവിധ  പ്രശ്‌നങ്ങൾ കൺവെൻഷനിൽ ചർച്ച ചെയ്യപ്പെടുമെന്ന്  ഗ്ലോബൽ ചെയർമാൻ ഡോ.ജെ. രത്‌നകുമാർ അറിയിച്ചു. . 'ഗ്ലോബൽ ഐക്കൺ 'ഡയറക്റ്ററിയുടെ പ്രകാശനം, പ്രവർത്തനമേഖലയിൽ മികവുതെളിയിച്ചവരെ ആദരിക്കൽ,ബിസിനസ്സ് മീറ്റ്, വനിതാസമ്മേളനം തുടങ്ങി വിവിധപരിപാടികൾ നടക്കും .മിഡിൽ ഈസ്റ്റ് കൗൺസിൽ വളരെ പ്രതീക്ഷയോടെയാണ് ഈ കൺവെൻഷനെ കാണുന്നതെന്നും ആഗോള നഗരമായ ദുബായിയിൽ ചരിത്രപരമായ ഒരു ഒത്തുചേരലാകും ഇത്തവണത്തെ കൺവെൻഷൻ എന്നും മിഡിൽ ഈസ്റ്റ് പ്രസിഡന്റ് വർഗീസ് പെരുമ്പാവൂർ പ്രതികരിച്ചു.

'വേൾഡ് മലയാളി ഫെഡറേഷൻ ' ആസ്‌ത്രേലിയയിലെ  വിയന്ന ആസ്ഥാനമായി  പ്രവർത്തിക്കുന്ന , 167 രാജ്യങ്ങളിലായി വ്യാപിച്ചിട്ടുള്ള ആഗോള മലയാളികൂട്ടായ്മയാണ് 


വയനാട് ദുരന്തത്തിൽപ്പെട്ടവർക്കുള്ള വീടിൻ്റെ  നിർമ്മാണ ഘട്ടത്തിലെ ദൃശ്യങ്ങൾ

WMF  ഗ്ലോബൽ കോർഡിനേറ്റർ ഡോ ആനി ലിബുവും സംഘവും