വനിതാ ഏകദിന ലോകകപ്പ്; ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ

വനിതാ ഏകദിന ലോകകപ്പ്; ഇംഗ്ലണ്ടിനെ തകർത്ത്  ഓസ്ട്രേലിയ

ഇൻഡോർ: വനിതാ ഏകദിന ലോകകപ്പിൽ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ നാലു റൺസിന് തോൽപിച്ച ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ. ക്യാപ്റ്റൻ അലീസ ഹീലി ഇല്ലാതെ ഇറങ്ങിയിട്ടും ഓസീസ് കരുത്തിന് വെല്ലുവിളി ഉയർത്താൻ ഇംഗ്ലണ്ട് വനിതകൾക്കായില്ല. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 244 റൺസടിച്ചപ്പോൾ തുടക്കത്തിൽ 4 വിക്കറ്റ് നഷ്ടമായി പതറിയെങ്കിലും ആഷ്‌ലി ഗാർഡ്നറുടെ സെഞ്ചുറിയുടെയും അന്നാബെൽ സതർലാൻഡിൻറെ അർധ സെഞ്ചുറിയുടെയും കരുത്തിൽ ഓസ്ട്രേലിയൻ വനിതകൾ 40.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.