അഡലെയ്‌ഡ് ഇന്‍റര്‍നാഷണലിൽ നിന്ന് പിന്മാറി ലോക താരം നൊവാക് ജോക്കോവിച്ച്

അഡലെയ്‌ഡ് ഇന്‍റര്‍നാഷണലിൽ നിന്ന് പിന്മാറി ലോക താരം നൊവാക് ജോക്കോവിച്ച്

മുംബൈ : അടുത്തയാഴ്‌ച നടക്കുന്ന അഡലെയ്‌ഡ് ഇന്‍റര്‍നാഷണലിൽ നിന്ന് മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് പിന്മാറി. ഈ വർഷത്തെ ആദ്യ ഗ്രാൻഡ് സ്ലാം ടൂർണന്‍റായ ഓസ്‌ട്രേലിയൻ ഓപ്പണിനുള്ള തയ്യാറെടും കൂടിയാണ് അഡലെയ്‌ഡ്. ഇതുവരെ 24 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ താരമാണ് ജോക്കോവിച്ച്. ടൂര്‍ണമെന്‍റില്‍ മത്സരിക്കാൻ ശാരീരികമായി തയ്യാറല്ലാത്തതിനാണ് പിന്മാറുന്നതെന്ന് താരം പറഞ്ഞു.'നിർഭാഗ്യവശാൽ, അടുത്തയാഴ്‌ച നടക്കുന്ന അഡലെയ്‌ഡ് ഇന്‍റര്‍നാഷണലിൽ മത്സരിക്കാൻ ഞാൻ ശാരീരികമായി തയ്യാറല്ല, വ്യക്തിപരമായി ഇത് വളരെ നിരാശാജനകമാണ്, രണ്ട് വർഷം മുമ്പ് അവിടെ കിരീടം നേടിയതിന്‍റെ മികച്ച ഓർമ്മകൾ എനിക്കുണ്ട്. നാട്ടിൽ കളിക്കുന്നത് പോലെയാണെന്നും ജോക്കോവിച്ച് തന്‍റെ പ്രസ്താവനയിൽ പറഞ്ഞു. ഓസ്‌ട്രേലിയൻ ഓപ്പണിന് തയ്യാറെടുക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് താരം വ്യക്തമാക്കി.38 കാരനായ സെർബിയൻ താരം 10 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയിട്ടുണ്ട്. 2008, 2011, 2012, 2013, 2015, 2016, 2019, 2020, 2021, 2023 വർഷങ്ങളിൽ കിരീടം ഉയർത്തി. 'ഓസ്ട്രേലിയൻ ഓപ്പണിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ എന്‍റെ ശ്രദ്ധ, ഉടൻ തന്നെ മെൽബണിൽ എത്താനും ഓസ്‌ട്രേലിയയിലെ എല്ലാ ടെന്നീസ് ആരാധകരെയും കാണാനും ഞാൻ ആഗ്രഹിക്കുന്നുവെന്ന് താരം സൂചിപ്പിച്ചു.