ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: പത്താം സ്ഥാനത്ത് ഇന്ത്യ

ന്യൂഡൽഹി: ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വിവിധ മത്സരങ്ങളില്‍ നിന്നായി ഇന്ത്യന്‍ താരങ്ങള്‍മൂന്ന് വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി. സിമ്രാൻ ശർമ്മ (വനിതാ 200 മീറ്റർ ടി 12), പ്രീതി പാൽ (വനിതാ 100 മീറ്റർ ടി 35), നവദീപ് സിംഗ് (പുരുഷ ജാവലിൻ എഫ് 41) എന്നിവർ വെള്ളി മെഡൽ നേടിയപ്പോൾ പുരുഷന്മാരുടെ 200 മീറ്റർ ടി 44 ൽ സന്ദീപ് വെങ്കലം കരസ്ഥമാക്കി. മത്സരത്തിന്‍റെ അവസാന ദിവസത്തെ നാല് മെഡലുകളോടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം 22 ആയി ഉയര്‍ന്നു (ആറ് സ്വർണം, ഒമ്പത് വെള്ളി, ഏഴ് വെങ്കലം).ടൂർണമെന്‍റ് മെഡല്‍ പട്ടികയിൽ പത്താം സ്ഥാനത്തെത്തിയ ഇന്ത്യ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിനുമുമ്പത്തെ മികച്ച നേട്ടം 2024 പതിപ്പിലായിരുന്നു. 17 മെഡലുകളായിരുന്നു അന്ന് ഇന്ത്യയുടെ സമ്പാദ്യം (ആറ് സ്വർണം, അഞ്ച് വെള്ളി, ആറ് വെങ്കലം). അതേസമയം മത്സരത്തില്‍ ഗൈഡ് ഉമർ സൈഫിക്കൊപ്പം സിമ്രാൻ ശർമ്മ 24.46 സെക്കൻഡിൽ ഏഷ്യൻ റെക്കോർഡ് സമയം കുറിച്ചാണ് വെള്ളി നേടിയത്. വനിതകളുടെ 200 മീറ്റർ ടി12 ഇനത്തിൽ ബ്രസീലിന്‍റെ ക്ലാര ഡാനിയേൽ ബാരോസ് ഡാ സിൽവ 24.42 സെക്കൻഡിൽ ഒന്നാമതെത്തിയപ്പോൾ ചൈനയുടെ യാക്കിൻ ഷെൻ 25.30 സെക്കൻഡിൽ വെങ്കലം നേടി.വനിതകളുടെ 100 മീറ്റർ T35 ഇനത്തിൽ പ്രീതി പാൽ ഇന്ത്യയുടെ വെള്ളി മെഡൽ നേടി. സീസണിലെ ഏറ്റവും മികച്ച സമയം 14.33 സെക്കൻഡിൽ കുറിച്ച അവർ, ചൈനയുടെ ഗുവോ ക്വിയാൻക്വിയാനെ (14.24 സെക്കൻഡ്) പിന്നിലാക്കിയാണ് ഫിനിഷ് ചെയ്‌തത്. ഇറാഖിന്‍റെ ഫാത്തിമ സുവൈദിനാണ് വെങ്കല മെഡൽ. 2024 ലെ പാരീസ് ഗെയിംസില്‍ രണ്ട് പാരാലിമ്പിക് ട്രാക്ക് മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിത കൂടിയാണ് പ്രീതി. പുരുഷന്മാരുടെ ജാവലിൻ എഫ് 41 ഇനത്തിൽ നവ്ദീപ് 45.46 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ ഉറപ്പാക്കി. ഇറാന്‍റെ സാദെഗ് ബെയ്റ്റ് സയാ 48.86 മീറ്റർ എറിഞ്ഞ് സ്വർണം നേടി. ഇത് ലോക റെക്കോർഡിന് എട്ട് സെന്‍റിമീറ്റർ മാത്രം അകലെയായിരുന്നു. ചൈനയുടെ ലോക റെക്കോർഡ് ഉടമയായ സൺ പെങ്‌സിയാങ് 43.60 മീറ്റർ എറിഞ്ഞ് മൂന്നാമതെത്തി.സന്ദീപ് 23.60 സെക്കൻഡിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് വെങ്കലം സ്വന്തമാക്കിയത്. ഇറ്റലിയുടെ മാർക്കോ സിചെറ്റി യൂറോപ്യൻ റെക്കോർഡായ 23.00 സെക്കൻഡിൽ സ്വർണം നേടി. പന്ത്രണ്ടാമത് ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 104 രാജ്യങ്ങളിൽ നിന്നുള്ള 2000-ത്തിലധികം അത്‌ലറ്റുകളാണ് പങ്കെടുത്തത്. ഇന്ത്യയുടെ 73 അംഗ സംഘത്തിൽ 54 പുരുഷന്മാരും 19 സ്ത്രീകളുമായിരുന്നു മത്സരിച്ചത്.
| Position | Federation | Gold | Silver | Bronze | Total |
| 1 | Brazil | 15 | 20 | 9 | 44 |
| 2 | China | 13 | 22 | 17 | 52 |
| 3 | Islamic Rep. of Iran | 9 | 2 | 5 | 16 |
| 4 | Netherlands | 8 | 3 | 1 | 12 |
| 5 | Poland | 8 | 2 | 6 | 16 |
| 6 | Colombia | 7 | 10 | 4 | 21 |
| 7 | Great Britain | 7 | 5 | 13 | 25 |
| 8 | Italy | 7 | 1 | 3 | 11 |
| 9 | United States | 6 | 9 | 12 | 27 |
| 10 | India | 6 | 9 | 7 | 22 |
| 11 | Germany | 6 | 2 | 3 | 11 |
| 12 | Thailand | 6 | 2 | 2 | 10 |
| 13 | Switzerland | 6 | 1 | 2 | 9 |
| 14 | Uzbekistan | 5 | 6 | 2 | 13 |
| 15 | Ukraine | 5 | 5 | 5 | 15 |
| 16 | Japan | 4 | 8 | 2 | 14 |
| 17 | Belgium | 4 | 2 | 0 | 6 |
| 18 | Türkiye | 3 | 7 | 1 | 11 |
| 19 | Algeria | 3 | 3 | 3 | 9 |
| 20 | Spain | 3 | 2 | 5 | 10 |
| 21 | New Zealand | 3 | 2 | 2 | 7 |
| 22 | Mexico | 3 | 1 | 6 | 10 |
| 23 | Canada | 3 | 1 | 5 | 9 |
| 24 | Ecuador | 3 | 1 | 1 | 5 |
| 25 | Latvia | 3 | 1 | 0 | 4 |
| 26 | Ireland | 3 | 0 | 0 | 3 |
| 27 | Australia | 2 | 6 | 5 | 13 |
| 28 | Tunisia | 2 | 4 | 3 | 9 |
| 29 | Argentina | 2 | 1 | 0 | 3 |
| 30 | Croatia | 2 | 0 | 2 | 4 |
| 30 | South Africa | 2 | 0 | 2 | 4 |
| 32 | Saudi Arabia | 1 | 3 | 1 | 5 |
| 33 | Greece | 1 | 1 | 4 | 6 |
| 34 | Portugal | 1 | 1 | 2 | 4 |
| 35 | Cuba | 1 | 1 | 1 | 3 |
| 35 | Hungary | 1 | 1 | 1 | 3 |
| 35 | Serbia | 1 | 1 | 1 | 3 |
| 38 | Mauritius | 1 | 1 | 0 | 2 |
| 39 | Malaysia | 1 | 0 | 2 | 3 |
| 40 | Morocco | 1 | 0 | 1 | 2 |
| 40 | Norway | 1 | 0 | 1 | 2 |
| 40 | Peru | 1 | 0 | 1 | 2 |
| 40 | United Arab Emirates | 1 | 0 | 1 | 2 |
| 44 | Bulgaria | 1 | 0 | 0 | 1 |
| 44 | Libya | 1 | 0 | 0 | 1 |
| 44 | Refugee Para Team | 1 | 0 | 0 | 1 |
| 47 | France | 0 | 5 | 1 | 6 |
| 48 | Indonesia | 0 | 3 | 1 | 4 |
| 49 | Kenya | 0 | 2 | 0 | 2 |
| 50 | Denmark | 0 | 1 | 3 | 4 |
| 50 | Iraq | 0 | 1 | 3 | 4 |
| 52 | Costa Rica | 0 | 1 | 1 | 2 |
| 52 | Czechia | 0 | 1 | 1 | 2 |
| 52 | Republic of Korea | 0 | 1 | 1 | 2 |
| 52 | Lithuania | 0 | 1 | 1 | 2 |
| 56 | Angola | 0 | 1 | 0 | 1 |
| 56 | Finland | 0 | 1 | 0 | 1 |
| 56 | Jordan | 0 | 1 | 0 | 1 |
| 56 | Kuwait | 0 | 1 | 0 | 1 |
| 56 | Namibia | 0 | 1 | 0 | 1 |
| 56 | Trinidad & Tobago | 0 | 1 | 0 | 1 |
| 62 | Sri Lanka | 0 | 0 | 2 | 2 |
| 63 | Botswana | 0 | 0 | 1 | 1 |
| 63 | Kazakhstan | 0 | 0 | 1 | 1 |
| 63 | Venezuela | 0 | 0 | 1 | 1 |