വിഴിഞ്ഞം തുറമുഖം : "ഗുരുതരമായ കരാർ ലംഘനം നടന്നിട്ടും നിയമോപദേശം തേടാനോ നിയമ നടപടി സ്വീകരിക്കാനോ സർക്കാർ തയാറാവുന്നില്ല "

കണ്ണൂര്‍: വിഴിഞ്ഞം തുറമുഖം അദാനി ഗ്രൂപ്പിന് മാത്രമായി നൽകി സർക്കാർ കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തകർക്കുകയാണെന്ന് പിണറായി വിജയൻ. ഓഹരി കൈമാറ്റം പൊതുതാൽപര്യത്തിന് എതിരാണെന്നും ഓഹരി കൈമാറ്റം സർക്കാരിനെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികൾക്കും പിണറായി ഇതു സംബന്ധിച്ച് കത്ത് അയക്കുകയും ചെയ്തു.സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകളോ ജാഗ്രതയോ ഇല്ലാത്തത് കൊണ്ടാണ് താൻ കത്തയച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.സെബിയെ പോലും ഓഹരി കൈമാറ്റം അറിയിച്ചിട്ടില്ല. അദാനി ഗ്രൂപ്പിനെ സഹായിക്കാൻ സർക്കാർ വഴിവിട്ട സഹായം നൽകുന്നുണ്ടോ എന്നതാണ് ഇനി അറിയാനുള്ളതെന്നും പിണറായി വിജയൻ വ്യക്തമാക്കി. തുറമുഖം കൈകാര്യം ചെയ്യുന്ന വകുപ്പ് മാത്രമല്ല നിയമ വകുപ്പ്, ധനകാര്യ വകുപ്പ് തുടങ്ങിയവയും ഇടപാടുകള്‍ പരിശോധിക്കേണ്ടി വരും. എന്നാൽ അവയൊക്കെ മുഖ്യമന്ത്രി ആണ് കൈകാര്യം ചെയ്യുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.ഗുരുതരമായ കരാർ ലംഘനം നടന്നിട്ടുണ്ട്. അങ്ങനെ ഉണ്ടായിട്ടും നിയമോപദേശം തേടാനോ നിയമ നടപടി സ്വീകരിക്കാനോ സർക്കാർ തയാറാവുന്നില്ല. കേരളീയരുടെ താല്പര്യം സംരക്ഷിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. കേരളത്തിൽ അദാനി ഗ്രൂപ്പിന് കോൺഗ്രസ് വഴിവിട്ട സഹായം നൽകിയെന്ന ആക്ഷേപവും പിണറായി വിജയൻ ഉയർത്തി.