ചോക്കിലോട്ട് ക്ഷേത്രക്കുളത്തിൽ മുങ്ങി പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ചോക്കിലോട്ട് ക്ഷേത്രക്കുളത്തിൽ മുങ്ങി പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ : ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രക്കുളത്തിൽ മുങ്ങി വിദ്യാർത്ഥി മരണപ്പെട്ടു. ചൊക്ലി രാമവിലാസം ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അദ്വൈതാണ് മരിച്ചത്. എറണാകുളം പെരുമ്പാവൂർ മുടക്കുഴ പുതിയടത്ത് ചാലിൽ അനിൽകുമാറിന്റെയും പെരിങ്ങളം ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് ദിവ്യ കെ ദിവാകരന്റെയും മകനാണ്. നിലവിൽ അണിയാരം മൂത്തേടത്ത് ക്ഷേത്രത്തിന് സമീപം ഇളയടത്ത് താഴെ കുനിയിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു കുടുംബം.