ജാനകിയമ്മയെ അനുസ്മരിച്ച് പ്രമുഖര്‍
അന്തരിച്ച പിന്നണി ഗായിക എസ് ജാനകിയെ അനുസ്മരിച്ച് ഗാനരചയിതാവ് കെെതപ്രം ദാമോദരൻ നമ്പൂതിരി. അമ്മയെ പോലെ താൻ സ്നേഹിക്കുന്നയാളാണ് എസ് ജാനകിയെന്ന് കെെതപ്രം പറയുന്നു. ആ ശബ്ദത്തിന്റെ ഭക്തനാണ് ഞാൻ. വാക്ദേവിയുടെ കടാക്ഷമാണ് അമ്മ. സംഗീത മൂർത്തിയാണ് അവർ. മഹാശുദ്ധിയുള്ള ശ്രുതിയാണ്. തൊണ്ടയിൽ തംബുരു വെച്ചത് പോലെ. അപാരമായ ശ്രുതി. ലോകപ്രശസ്ത വയലിനിസ്റ്റ് എംഎസ് ഗോപാലകൃഷ്ണൻ ഈണമിട്ട പാട്ട് അവർ പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്.അത്ഭുതകരമായാണ് പാടുന്നത്. അതിലെ സ്വരം ഒപ്പിയെടുത്ത് പാടുകയാണ്. എന്റെയാെരു പാട്ട് അമ്മ പാടുന്നത് അടുത്ത് നിന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്റെ അമ്മയെ പോലെ ഞാൻ ഞാൻ സ്നേഹിക്കുന്ന അമ്മയാണ്. സംഗീതലോകത്തിന് വലിയ നഷ്ടമാണ്. ഞാൻ ആദ്യം കേട്ട, എന്നെ അമ്മ ഞെട്ടിച്ച പാട്ട് ഉണരുരരൂ എന്ന പാട്ടാണ്. അങ്ങനെ എത്രയെത്ര ഗാനങ്ങൾ അമ്മ അനശ്വരമാക്കി. അവരുടെ കൂടെ പാടിയ ആർക്കും അഭിമാനിക്കാവുന്ന ഗാനങ്ങളാണ് അമ്മയുടെ പാട്ടുകൾ എന്ന് കെെതപ്രം പറഞ്ഞു.
ഗായിക എസ്. ജാനകിയുടെ വിയോഗത്തിന്റെ ദുഃഖത്തിലാണ് സംഗീതലോകം. സംഗീത-സിനിമാ ലോകത്തെ ഒട്ടേറെ പേരാണ് ജാനകിയമ്മയുടെ ഓര്‍മകള്‍ പങ്കുവെക്കുന്നതും അനുസ്മരിക്കുന്നതും. വൈകാരികമായ വാക്കുകളിലൂടെ നടന്‍ കമല്‍ഹാസന്‍ എസ്. ജാനകിയെ അനുസ്മരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, മമ്മൂട്ടി തുടങ്ങിയവരും വിഖ്യാത ഗായികയ്ക്ക് വാക്കുകളിലൂടെ ആദരാഞ്ജലിയര്‍പ്പിച്ചു.
വിഖ്യാത ഗായിക എസ്. ജാനകിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ചലച്ചിത്രസംഗീത ലോകത്തിനും തന്നെപ്പോലുള്ള അനേകം കലാകാരന്മാര്‍ക്കും വലിയൊരു നഷ്ടമാണ് ജാനകിയമ്മയുടെ വിടവാങ്ങലെന്ന് അദ്ദേഹം പറഞ്ഞു.1966 മുതല്‍ 60 വര്‍ഷം നീളുന്ന ആഴത്തിലുള്ള ബന്ധമാണ് ജാനകിയുമായുള്ളത്. എന്റെ ആദ്യ ചലച്ചിത്രഗാനമായ 'കാട്ടുമല്ലിക'യിലെ 'താമരത്തോണിയില്‍ താലോലമാടി' എന്ന ഗാനം യേശുദാസിനൊപ്പം ആലപിച്ചത് ജാനകിയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
മമ്മൂട്ടി ഫെയ്‌സ്ബുക്കിലൂടെ എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. 'പാട്ട് എന്നും മുഴങ്ങിക്കൊണ്ടിരിക്കും, ആ സ്നേഹം ഇനി ഞാന്‍ എവിടെ തേടും അമ്മേ... അടക്കിവെക്കാന്‍ കഴിയാത്ത സങ്കടം പേറുകയാണ് ഒരുപാട് പേര്‍. അവരെയെല്ലാം ഞാന്‍ അനുശോചനം അറിയിക്കുന്നു.' -കമല്‍ഹാസന്‍ എക്സില്‍ കുറിച്ചു.
എസ്. ജാനകിയുടെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണെന്ന് വിജയ് പറഞ്ഞു. ഇന്ത്യന്‍ സംഗീതലോകത്തിന് തീരാനഷ്ടമാണ് ജാനകിയുടെ വിയോഗം. ശ്രുതിമധുരമായ ശബ്ദം, സംഗീതത്തോടുള്ള സമര്‍പ്പണം, വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള അസാധാരണമായ കഴിവ് എന്നിവയാല്‍ അവര്‍ എന്നെന്നും ആരാധകഹൃദയങ്ങളില്‍ നിലനില്‍ക്കും. കുടുംബത്തേയും സിനിമാലോകത്തേയും ജാനകിയുടെ സഹപ്രവര്‍ത്തകരേയും ആരാധകരേയും അനുശോചനം അറിയിക്കുന്നുവെന്നും തമിഴ്നാട് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.