Keralam
10 ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കാൻ വി.ഡി.സതീശന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ അറിയിക്കാനായി വി.ഡി.സതീശന്‍ സര്‍ക്കാര്‍ 10 ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കും. ഇതിനായി ഡോ.കെ.എം.ചന്ദ്ര ശേഖറിനെ അധ്യക്ഷനാക്കി സമിതിയെ നിയോഗിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധവളപത്രം ഇറക്കുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ആദ്യ യോഗം ചേരും.