തിരുവനന്തപുരം കോർപ്പറേഷനിലെ 20 BJP കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി

എറണാകുളം : തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ ചട്ടം ലംഘിച്ച് നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. ദൈവത്തിൻ്റെതടക്കം പേരുകളിൽ നടത്തിയ സത്യപ്രതിജ്ഞാ ചടങ്ങിനെതിരായ നടപടിയാണിത്.
എസ്.പി. ദീപക് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. വരുന്ന നാലാഴ്ചയ്ക്കകം ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. കേരള മുൻസിപ്പാലിറ്റി നിയമം (1994) അനുസരിച്ച്, ജനപ്രതിനിധികൾ ‘ദൈവനാമത്തിലോ’ അല്ലെങ്കിൽ ‘സഗൗരവമോ’ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇതിന് വിപരീതമായി സ്വന്തം ഇഷ്ടദേവതകളുടെയും രക്തസാക്ഷികളുടെയും പേരുകൾ സത്യപ്രതിജ്ഞാ വാചകത്തിൽ കൂട്ടിച്ചേർത്തത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടികാട്ടി .ഔദ്യോഗിക സത്യപ്രതിജ്ഞാ വാചകങ്ങളിൽ അംഗങ്ങൾക്ക് മാറ്റങ്ങൾ വരുത്താനോ അധികമായി എന്തെങ്കിലും കൂട്ടിച്ചേർക്കാനോ അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. ചട്ടം ലംഘിച്ച കൗൺസിലർമാരെ അയോഗ്യരാക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം